ചാപ്പാറ ഐ.ടി.സി. റോഡ് തകർന്നിട്ട് വർഷങ്ങൾ ; നാട്ടുകാർ സമരത്തിന്
കൊടുങ്ങല്ലൂർ : നഗരസഭയിലെ പുല്ലൂറ്റ് ചാപ്പാറയിലെ പ്രധാന റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളാകുന്നു.
എൽ.കെ.ജി. മുതൽ ഹയർസെക്കൻഡറി വരെയുള്ള മൂന്ന് സ്കൂളുകൾ, ഐ.ടി.സി, കെ.എസ്.ഇ.ബി, മുനിസിപ്പൽ ശ്മശാനം തുടങ്ങിയ നരവധി സ്ഥാപനങ്ങളിലേക്കുള്ള പ്രധാനറോഡാണ് ചാപ്പാറ ഐ.ടി.സി. റോഡ്. ദിനംപ്രതി നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും വാഹനങ്ങളുമാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കുണ്ടും കുഴിയും നിറഞ്ഞ് നടന്നുപോകാൻപോലും കഴിയാത്ത അവസ്ഥയിലായിട്ടും നഗരസഭാ അധികൃതരും കൗൺസിലർമാരും തിരിഞ്ഞുനോക്കുന്നില്ലെന്നാരോപിച്ച് ജനകീയസമിതി സമരത്തിന് ഒരുങ്ങുകയാണ്.
ചെളിയും മഴവെള്ളക്കെട്ടും മൂലം കാൽനടയാത്രക്കാരും ഓട്ടോറിക്ഷകളും സ്കൂൾബസുകളും കുഴികളിൽക്കുടുങ്ങി ദുരിതത്തിലാണ്. മഴ പെയ്താൽ റോഡ് ചെളിക്കുളമാകും. വെയിലുദിച്ചാൽ പൊടിപടലംകൊണ്ട് ഇതുവഴി പോകാനാകില്ല. തെരുവുവിളക്കുകൾപോലുമില്ലാത്ത റോഡ് യാത്രക്കാർക്ക് മരണക്കെണിയാണൊരുക്കുന്നത്.
അടിയന്തരമായി റോഡുനവീകരിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്കു നീങ്ങുമെന്ന് ജനകീയസമിതി ഭാരവാഹികളായ പി.ഡി. ടെൻസൻ, പി.കെ. ഉണ്ണികൃഷ്ണൻ, എം.എ, റെനി, എ.പി. സതീശൻ, എ.എഫ്, ജോഷി, പി.സി. അനിലൻ എന്നിവർ പറഞ്ഞു.
Published: 28 Oct 2026, 02:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented