കൊരട്ടി: മേൽപ്പാലത്തിലെ അനുബന്ധ റോഡ് നിർമാണവീഴ്ച പരിഹരിക്കാൻ പാർശ്വഭിത്തി പൊളിച്ചു. എറണാകുളം പാതയിൽ പോലീസ് സ്റ്റേഷനോടുചേർന്ന ഭാഗത്തെ പാർശ്വഭിത്തിക്കായി ഉയർത്തിയ സ്ലാബുകളാണ് മണ്ണിന്റെ തള്ളിച്ചമൂലം തകർച്ചാഭീഷണി നേരിട്ടിരുന്നത്. നിരന്തരം വാഹനങ്ങൾ പോകുന്ന ബദൽ റോഡിലേക്ക് പാർശ്വഭിത്തി തകർന്നുവീഴാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കോൺക്രീറ്റ് ബെൽറ്റ് ഉൾപ്പെടെ പൊളിച്ചുനീക്കിയത്.

To advertise here,

മണ്ണിട്ടു പൊക്കിയ പലഭാഗങ്ങളിലും പുറത്തേക്കു തള്ളിയ നിലയിലാണെന്ന പരാതിക്കിടയിലാണ് ഒരു ഭാഗം പൊളിച്ച് പുനർനിർമിക്കേണ്ടിവരുന്നത്.

മേൽപ്പാലനിർമാണത്തിന്റെ ഭാഗമായി പ്രധാന കോൺക്രീറ്റ് പാലത്തിന്റെ ഇരുഭാഗങ്ങളിലായുള്ള റോഡിനായി ഇരുഭാഗത്തും മണ്ണിട്ട്‌ റോഡ് ഉയർത്തിയിരുന്നു. ഇരുഭാഗത്തും കോൺക്രീറ്റ് സ്ലാബുകൾ ഉയർത്തിയാണ് റോഡിനായി മണ്ണിട്ട് നിറച്ചിരുന്നത്. ഒരോ തട്ടുകളിലെയും മണ്ണ് ഉറപ്പിക്കാതെ കെട്ടിയ സ്ലാബുകൾക്കിടയിൽ കൊണ്ടിട്ട മണ്ണിന്റെ തള്ളിച്ചയാണ് സ്ലാബുകൾ പുറത്തേയ്ക്ക് തള്ളാനിടയാക്കിയത്.