കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹമഠത്തിൽ നടന്ന 28-ാം ഹരിഹരപുത്ര ലക്ഷാർച്ചന ഭക്തിസാന്ദ്രമായി. വിവിധ പൂജാദി കർമങ്ങളോടെയാണ് ലക്ഷാർച്ചന നടന്നത്. തുടർന്ന് ഉപനിഷദ് പാരായണം, ശാസ്താ ഭജന, മഹാനിവേദ്യം, മഹാദീപാരാധന, പ്രസാദ വിനിയോഗം, അന്നദാനം തുടങ്ങിയവ നടന്നു. തളി ബ്രാഹ്മണസമൂഹം പുരോഹിതൻ രാഹുൽ വാധ്യാർ മുഖ്യകാർമികത്വം വഹിച്ചു.

To advertise here,