കുന്നംകുളം : ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിക്കു നൽകുന്ന ഡോ. ജേക്കബ്റോയ് സ്മാരക എക്സലൻസ് അവാർഡ് വിതരണസമ്മേളനം നഗരസഭാധ്യക്ഷ സൗമ്യാ അനിലൻ ഉദ്ഘാടനംചെയ്തു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസൻ അധ്യക്ഷനായി.
ഡോ. ജേക്കബ്റോയ് സ്മാരക എക്സലൻസ് അവാർഡ്, 25 വർഷമായി കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് ഉച്ചക്കഞ്ഞിവിതരണം നടത്തുന്ന ജോൺസൺ പനയ്ക്കലിന് ഫാ. ഡേവീസ് ചിറമ്മൽ സമ്മാനിച്ചു.മിഷാ സെബാസ്റ്റ്യൻ, ഡോ. താജ്‌പോൾ പനയ്ക്കൽ, ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയാ ചീരൻ, ലില്ലി ജേക്കബ് റോയ് എന്നിവർ സംസാരിച്ചു.
Published: 28 Nov 2026, 01:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented