കൊന്നക്കുഴി: വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന വിരിപ്പാറ (എച്ചിപ്പാറ) റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യം. വിരിപ്പാറയിലേക്ക് ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് നിത്യേന എത്തുന്നത്. കൂടാതെ റോഡിനിരുവശത്തുമായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്കും ഈ വഴി മാത്രമാണ് ആശ്രയം.
മൂന്ന് കിലോമീറ്ററിൽ ഏറെയുള്ള വിരിപ്പാറ റോഡ് ശോച്യാവസ്ഥയിലായതോടെ നാല് വർഷം മുമ്പ് രണ്ട് കി.മി.യിലേറെ റോഡ് രണ്ട് തവണയായി ടാറിടൽ നടത്തി. ബാക്കി ഒരു കിലോമീറ്ററോളം ദൂരം എട്ട് വർഷം മുമ്പാണ് ടാറിട്ടത്. മെറ്റൽ ഇളകി കിടക്കുന്നതിനാൽ ഒരു കിലോമീറ്ററോളം റോഡ് സഞ്ചാരയോഗ്യമല്ല. ഇളകി കിടക്കുന്ന മെറ്റൽ ഇരുചക്രവാഹന യാത്രികർക്ക് അപകട ഭീഷണിയാണ്.
മഴപെയ്താൽ ഇതിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്‌കരമാണ്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങൾ ആയെങ്കിലും ടാറിടൽ എങ്ങുമെത്തിയില്ല. ഈ തുക കൊണ്ട് മുഴുവൻ ദൂരം ടാറിടാനാവില്ലെന്നും പരിസരവാസികൾ പറയുന്നു. എത്രയും വേഗം റോഡ് ടാറിടൽ നടത്തി യാത്രാ യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlights: Residents and tourists demand urgent repairs for the severely dilapidated Virippara road in Konnakkuzhy.
Published: 28 Nov 2026, 07:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented