തൃശ്ശൂർ: കല്യാൺ ഹൈപ്പർമാർക്കറ്റിന്റെ ഡിവിഷൻ ആയ കല്യാൺ എക്സ്പ്രസ്സ് മാർട്ട്  മുളങ്കുന്നത്തുകാവ് ഷോറൂം ശനിയാഴ്ച രാവിലെ 10.30 ന് വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. രണ്ട് നിലകളിലായി  കല്യാൺ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാകുന്ന അതേ ഗുണമേന്മയിലും വിലയോടെയും സെലക്ഷനോടെയുമാണ് കല്യാൺ എക്സ്പ്രസ്സ് മാർട്ട് ഒരുക്കിയിരിക്കുന്നത്. ബാഗുകൾ, സ്റ്റേഷനറി, ബേക്കറി, മിനി ഹോം അപ്ലൈയൻസുകൾ, ഗിഫ്റ്റ് ഐറ്റംസ്, ചെരുപ്പുകൾ തുടങ്ങിയവയുടെ വിശാല ശേഖരമാണ് ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുള്ളത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, പലചരക്ക് , ഗ്രോസറി, സെൽഫ് കെയർ പ്രൊഡക്ടുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രൊഡക്ടുകൾക്കും വൻ ഓഫറുകളാണ് നൽകുന്നത്. ഈ ഓഫർ ഏപ്രിൽ ഒമ്പതാം തീയതി വരെ നീളും.

To advertise here,

വൻ ജനപങ്കാളിത്തത്തോടെ നടന്ന ഉദ്‌ഘാടന ചടങ്ങിൽ  കല്യാൺ സിൽക്‌സ് ആൻഡ് കല്യാൺ ഹൈപ്പർ മാർക്കറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, വർദ്ധിനി പ്രകാശ്, മധുമതി മഹേഷ്, കല്യാൺ സാരീസ് ചെയർമാൻ ടി.എസ്. രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി, ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്  പി.കെ. ജലീൽ, കെ.എം.പി. കൺസ്ട്രക്ഷൻ എം.ഡി.കെ.എം. പരമേശ്വരൻ, തിരുവമ്പാടി ദേവസം പ്രസിഡന്റ് സുന്ദർ മേനോൻ, തൃശ്ശൂർ റോട്ടറി ക്ലബ് പ്രസിഡന്റ് വി.ജി. കൃഷ്ണൻ, അഡ്വ. ഈശ്വരൻ എന്നിവരും പങ്കെടുത്തു.