തിരുവനന്തപുരം: ഫോർത്ത് വേവ് ഫൗണ്ടേഷൻ-പ്രോജക്റ്റ് വേണ്ട വർഷം തോറും സംഘടിപ്പിക്കുന്ന വേണ്ട കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഒമ്പതാം പതിപ്പായ 'വേണ്ട കപ്പ് 2026' സോണൽ ലീഗ് മത്സരങ്ങൾ വിജയകരമായി സമാപിച്ചു. കേരളത്തിൽ കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിനും മറ്റ് അപകടകരമായ ശീലങ്ങളിൽനിന്നും അകറ്റിനിർത്തി ആരോഗ്യകരവും ആസ്വാദ്യകരവുമായ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിനുമായിട്ടാണ് ‘പ്രോജക്റ്റ് വേണ്ട’ ഈ ഫുട്ബോൾ ടൂർണമെന്റ് നടത്തിവരുന്നത്.
വേണ്ട കപ്പ് 2026-ന്റെ സ്ട്രാറ്റജിക് പങ്കാളിയായി പ്രവർത്തിക്കുന്നത് അലയൻസ് സർവീസസ് ഇന്ത്യയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന സോണിന്റെ സ്ട്രാറ്റജിക് പങ്കാളിയായി പ്രവർത്തിക്കുന്നതോടൊപ്പം, കേരളത്തിലെ 14 ജില്ലകളിൽനിന്നായി നാല് സോണുകളിലായി ടൂർണമെന്റിൽ മത്സരിക്കുന്ന മുഴുവൻ കുട്ടികൾക്കുമുള്ള ഫുട്ബോൾ കിറ്റുകൾ സ്പോൺസർ ചെയ്തിരിക്കുന്നതും അലയൻസ് സർവീസസ് ഇന്ത്യയാണ്.
ചടങ്ങിൽ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ വിഷ്ണോയി ദിനേശ് ഹാപ്പൂ റാം, ജിസൺ ജോൺ, ജി. വിജയരാഘവൻ എന്നിവർ പങ്കെടുത്തു. കൂടാതെ വേണ്ട കപ്പ് 2026 തിരുവനന്തപുരം സോണിന്റെ സോണൽ പങ്കാളികളായ വൈെഎംസിഎ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ, സിഎഎഫ്എസ് എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ സ്കൂൾ കുട്ടികൾക്കായുള്ള സോണൽ ലീഗ് മത്സരങ്ങൾ ബുധനാഴ്ച വൈകിട്ട് 6.30-ന് വെട്ടിനാട് വൈെഎംസിഎ യൂത്ത് സെൻ്റർ ടർഫിലാണ് സമാപിച്ചത്. ചാമ്പ്യൻസ് ട്രോഫി ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ എം.വി.എച്ച്.എസ്.എസ് ആരുമാനൂർ സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ സെന്റ് മാത്യൂസ് ഹൈ സ്കൂൾ പൊഴിയൂരും കരസ്ഥമാക്കി. ഫസ്റ്റ് റണ്ണറപ്പ് ട്രോഫി ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയിലെ ഡി.ബി. എച്ച്.എസ്.എസ്. തിരുവല്ല സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ഗവണ്മെന്റ് ഫിഷറീസ് എച്ച്.എസ്.എസ്. കുഴിത്തുറ സ്കൂളും നേടി. ഫെയർ പ്ലേ പോയിന്റ് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഫെയർ പ്ലേ കപ്പ് കരസ്ഥമാക്കിയത് ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കൂടൽ സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ സെന്റ് മാത്യൂസ് ഹൈ സ്കൂൾ പൊഴിയൂരുമാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട സോണിനെ പ്രതിനിധീകരിച്ച് ഒക്ടോബർ 24-നും 25-നും എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല ഗ്രാൻഡ് ചാമ്പ്യൻഷിപ്പിൽ ഈ സോണൽ മാച്ചിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 ആൺകുട്ടികളും 10 പെൺകുട്ടികളും പങ്കെടുക്കും.
Content Highlights: Ninth edition of Venda Cup 2026 football tournament aims to prevent substance abuse among youth., Allianz Services India serves as the strategic partner and kit sponsor., MVHSS Arumanoor and St. Mathews HS Pozhiyoor won the zonal championships for boys and girls respectively., State-level grand championship scheduled for October 24-25 in Ernakulam.
Published: 09 Oct 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented