മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ജൂൺ 18,19 തീയതികളിൽ സംഘടിപ്പിക്കുന്ന ഒളിമ്പ്യൻ അബ്ദുൾ രഹ്‌മാൻ എവർ റോളിംഗ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു. സ്‌പോർട്‌സ് വിംഗ് കൺവീനർ സുധി ചാത്തോത്ത്, ജോയിന്റ് കൺവീനർമാരായ അശ്വതി മിഥുൻ, ബിദുലേഷ് പറമ്പത്ത് എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ഐ മാക് ബിഎംസി യുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും പ്രവാസി സമൂഹത്തിനിടയിൽ വലിയ ആവേശമാണ് പരിപാടിയോട് അനുബന്ധിച്ച് ഉയർന്നുവരുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ ടീമുകൾ പങ്കെടുക്കും. പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി ശ്രദ്ധേയമാക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ടൂർണമെന്റ് കോർഡിനേറ്റർ ജെറി ജോയ് (34142880), കൺവീനർ സുധി ചാത്തോത്ത് (35973047), ജോയിന്റ് കൺവീനേഴ്‌സ് അശ്വതി മിഥുൻ (32119436), ബിദുലേഷ് പറമ്പത്ത് (33156933)
Published: 02 Jun 2026, 01:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented