തിരുവനന്തപുരം: മഹാകവി ഉള്ളൂർ ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി ലിറ്റററി ഫോറം സംഘടിപ്പിച്ചു. 'കരുണ, മഗ്ദലനമറിയം, പിംഗള-ഒരു താരതമ്യപഠനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലിറ്റററി ഫോറത്തിൽ സാഹിത്യനിരൂപകൻ ഡൊമിനിക് ജെ. കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പുരുഷാധിപത്യവ്യവസ്ഥകൾ സ്ത്രീകളുടെ ജീവിതത്തെ തകർക്കുന്നുവെന്നും പുരുഷന്മാരുടെ കുറ്റങ്ങളെ ബോധപൂർവം മറയ്ക്കുന്നതിനു അത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

കേന്ദ്ര സാഹിത്യ അക്കാദമിയും മഹാകവി ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണ് ലിറ്റററി ഫോറം സംഘടിപ്പിച്ചത്. ഉള്ളൂർ സ്മാരകം പ്രസിഡന്റ് പി.കെ. വേണുഗോപാൽ, സാബു കോട്ടുക്കൽ, വി. പ്രസന്നമണി, എൻ. രാജ്കുമാർ, എൽ.വി. ഹരികുമാർ എന്നിവർ പങ്കെടുത്തു.