തിരുവനന്തപുരം : സൗരോർജനത്തിൽ നിന്നും ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന നൂതന ഫോട്ടോകാറ്റലിസ്റ്റ് വികസിപ്പിച്ച് കേരള സർവകലാശാലയിലെ ഗവേഷക സംഘം. ഇൻഫ്രാറെഡ് രശ്മികൾ ആഗിരണം ചെയ്യാൻ കഴിവുള്ള സ്‌പൈനൽ ഫെറൈറ്റ് അധിഷ്ഠിത ഫോട്ടോകാറ്റലിസ്റ്റാണ് സംഘം വികസിപ്പിച്ചത്. കേരള സർവകലാശാലയിലെ ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് വിഭാഗം

To advertise here,

മുൻ പ്രൊഫസർ കെ.ജി.ഗോപചന്ദ്രൻ, വർക്കല ശിവഗിരി ശ്രീനാരായണ കോളേജിലെ ഫിസിക്‌സ് വിഭാഗം അസ്റ്റിറ്റന്റ് ഫ്രൊസർമാരായ ആർ.രാജി, സജേഷ് ശശിധരൻ, വിദ്യാർഥികളായ ബി.എസ്.

സബിൻ, ജെ.എം.അഞ്ജന എന്നിവർ അടങ്ങുന്ന സംഘമാണ് ഇതിന് പിന്നിൽ. പേന്റന്റ് ലഭിച്ചു.

കുറഞ്ഞ അളവിൽ കോബാൾട്ട് ചേർക്കുന്നതാണ് ഇതിന്റെ പ്രത്യേകത. അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് രശ്മികൾ ആഗിരണം ചെയ്യാൻ സാധിക്കുന്നതാണ് മേന്മ. സാധാരണ നിലയിൽ ഫോട്ടോകാറ്റലിസ്റ്റുകൾ പ്രധാനമായും അൾട്രാവയലറ്റ് രശ്മികളെയാണ് ആഗികരണം ചെയ്യുന്നത്. എന്നാൽ, അൾട്രാവയലറ്റ് മുതൽ ഇൻഫ്രാറെഡ് രശ്മികളെ ആഗിരണം ചെയ്ത് സൗരോർജത്തെ പ്രയോജനപ്പെടുത്തുന്നതാണ് പുതിയ നിർമാണം. ഇതിലൂടെ സൗരോജത്തിൽ നിന്നും ഹൈഡ്രജൻ ഉത്പാദിപ്പിക്കും. പ്രകാശത്തെ കൂടുതലായി ആഗിരണം ചെയ്യുന്നതാണ് മറ്റൊരു പ്രത്യേകത.

മണിക്കൂറിൽ 439.8 മില്ലിമോൾ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും. കുറഞ്ഞ അളവിൽ കോബാൾട്ട് നൽകി വസ്തുവിന്റെ ഘടനയും ഒപ്റ്റിക്കൽ സ്വഭാവത്തെയും മാറ്റുന്നതാണ് ഗവേണത്തിലെ പ്രധാന നേട്ടമായി കണക്കാക്കുന്നത്.