തിരുവനന്തപുരം : ആരോഗ്യമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പാറശ്ശാല സരസ്വതി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രമേഹദിനാചരണവും സരസ്വതി ഹസ്തം ടൈം ബാങ്കിന്റെ ഒൻപതാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നതിന്റെ വ്യക്തമായ കാരണം എന്താണെന്ന് കണ്ടെത്തിയേ മതിയാകൂ.
പ്രമേഹരോഗത്തെ നിയന്ത്രിക്കുന്നതിനായി പുതിയ ഗവേഷണങ്ങൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹരോഗികൾക്ക് തുണയാകുന്ന സരസ്വതി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സിൽവർ ഇക്കോണമിയിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് വയോജന വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചതെന്നും ഇതിന്റെ ഭാഗമായുള്ള പദ്ധതികൾ ഉടൻ നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻ.ശക്തൻ എം.എൽ.എ. അധ്യക്ഷനായി. ചടങ്ങിൽ ആശുപത്രി പുറത്തിറക്കിയ പഞ്ചാരവണ്ടിയുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. സരസ്വതി ലക്ഷം ഫീറ്റ് പദ്ധതി മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പ്രൊഫ. എസ്.കെ.അജയ്യകുമാർ, സരസ്വതി ഹസ്തം ടൈംബാങ്ക് കൺവീനർ ശ്യാംകുമാർ, സ്ഥാപകാംഗം പ്രൊഫ. സി.വി.ജയമണി, ആശുപത്രി സർജിക്കൽ ഗാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അവിനാശ് കൃഷ്ണൻ, സരസ്വതി കോളേജ് ഓഫ് നഴ്‌സിങ് പ്രിൻസിപ്പൽ പ്രൊഫ. സി.വി.കവിത തുടങ്ങിയവർ പങ്കെടുത്തു.
Published: 13 Nov 2026, 01:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented