കല്ലമ്പലം : വിജയദശമിദിനത്തിൽ ജനനം. വർഷങ്ങൾക്കിപ്പുറം മറ്റൊരു വിജയദശമിദിനത്തിൽ നൃത്തവേദിയിലും ചുവടുവെച്ചതിലെ സന്തോഷത്തിലാണ് പൂജാദശമി. നാവായിക്കുളം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് പ്ലസ് വൺ വിദ്യാർഥിനി പൂജാദശമി നൃത്തം അവതരിപ്പിച്ചത്.
ക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ ആദ്യമായാണ് നൃത്താവതരണം സംഘടിപ്പിച്ചത്. വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സ്വന്തം ജന്മദിനത്തിൽ നൃത്തവേദിയിലെത്താനായ കൗതുകത്തിലാണ് പൂജാദശമി.
തിരുവനന്തപുരത്തെ നടനക്ഷേത്രത്തിലെ വിദ്യാർഥികളും നൃത്താവതരണത്തിനെത്തിയിരുന്നു. വിജയദശമിദിനത്തിൽ പിറന്നതിനാലാണ് പൂജാദശമി എന്ന പേരു നൽകിയത്. പേരിലെ കൗതുകംപോലെ കലയോടുള്ള ഇഷ്ടവും പൂജാദശമിക്കു പ്രധാനമാണ്. തിരുവനന്തപുരം പേട്ട പാണക്കുടിയിൽ മിമിക്രി കലാകാരനായ പ്രകാശ് പേട്ടയുടെയും ശാലിനിയുടെയും മകളാണ് പൂജാദശമി. 32 വർഷമായി മിമിക്രി രംഗത്ത് സജീവമാണ് പ്രകാശ്.
നിശാഗന്ധി നൃത്തോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. നടി ശോഭന പരിപാടി അവതരിപ്പിച്ച വേദിയിൽ നൃത്തം അവതരിപ്പിക്കാനായതും ശ്രദ്ധേയമായ അനുഭവമായി പൂജാദശമി കാണുന്നു. കലാമണ്ഡലം ഡോ. ദർശനാ സനേഷാണ് പൂജാദശമിയുടെ ആദ്യ ഗുരു.
Published: 26 Oct 2026, 01:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented