കൊച്ചി : സോൾസ് ഓഫ് കൊച്ചിയും കൊച്ചി കോർപ്പറേഷനും കൊച്ചി സിറ്റി പോലീസിന്റെ പിന്തുണയോടെ നടത്തിയ കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണിൽ രാഹുലും ജൂലിയയും ജേതാക്കൾ. ഫുൾ മാരത്തണിൽ പുരുഷ വിഭാഗത്തിലാണ് ഉത്തർപ്രദേശിലെ കാൻപുർ സ്വദേശി രാഹുൽ ഒന്നാമനായത്. സഞ്ജു ജോസഫ്, ദീപു എസ്. നായർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. വനിതാ വിഭാഗത്തിൽ തൃശ്ശൂർ സ്വദേശിനി ജൂലിയ ജോണി ജേതാവായി. കൃഷ്ണവേണി സെങ്കോട്ടവേലു, ആഞ്ജലിൻ ജോയ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

To advertise here,

 

ഹാഫ് മാരത്തണിൽ പുരുഷ വിഭാഗത്തിൽ ആർ.എസ്. മനോജ് ജേതാവായപ്പോൾ സജിത്, എസ്. വിഷ്ണു എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. വനിതാ വിഭാഗത്തിൽ ബെംഗളൂരു സ്വദേശിനി രാജലക്ഷ്മി സ്വാമിനാഥൻ ജയിച്ചപ്പോൾ ഗീതാഞ്ജലി ഗുബ്ബേവാദ്, റീന മനോഹർ എന്നിവർക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.

 

മൂന്നു വിഭാഗങ്ങളിലായി നടന്ന മാരത്തണിൽ അഞ്ചു മുതൽ 93 വയസ്സ് വരെയുള്ള എണ്ണായിരത്തിലേറെ പേർ പങ്കെടുത്തു. അഞ്ചു കിലോമീറ്റർ ഫൺ റണിൽ അയ്യായിരത്തോളം പേർ പങ്കെടുത്തു. മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, വി. നൗഷാദ്, സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ, ഡി.സി.പി.മാരായ മോഹിത് റാവത്ത്, അരുൺ കുമാർ പവിത്രൻ തുടങ്ങിയർ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.