പാലോട് : കോടികൾ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ തെങ്കാശി പാതയിലെ വളവുകൾ നിവർക്കാത്തത് നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നു. ചുള്ളിമാനൂർ മുതൽ മടത്തറ വരെയുള്ള ഭാഗത്താണ് അൻപതിലധികം കൊടുംവളവുകളുള്ളത്. ഇവയിൽ പകുതിയിലധികവും കാടുമൂടിയ നിലയിലാണ്. ചുള്ളിമാനൂർ മുതൽ മടത്തറ വരെയും പാലോട് മുതൽ ബ്രൈമൂർ വരെയുമുള്ള റോഡിലും അപകടാവസ്ഥയിലാണ് വളവുകളുള്ളത്. റോഡ് ജല അതോറിറ്റി വെട്ടിപ്പൊളിച്ചത് വലിയ കുഴികളായി മാറിയിട്ടുണ്ട്.
നന്ദിയോട് ആനാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പിടൽ ജോലിക്കായി റോഡ് വെട്ടിപ്പൊളിച്ചപ്പോൾ ഈ പാത തകർന്നു. മിക്കയിടങ്ങളിലും വലിയ കുഴികളാണ്. ജെ.സി.ബി. ഉപയോഗിച്ച് റോഡിന്റെ ഇരുവശങ്ങളിലും എടുത്ത കുഴികളിൽ മണ്ണിട്ട് മൂടിയിരുന്നെങ്കിലും കനത്ത മഴയിൽ ഇവയെല്ലാം ഒലിച്ചുപോയി. ഇവിടമെല്ലാം വലിയ കുഴികളാണ്.
മടത്തറ അമ്മയമ്പലംമുതൽ കോളച്ചൽവരെയും പാലോട് ജങ്‌ഷൻ മുതൽ പെരിങ്ങമ്മല വരെയും ജെ.സി.ബി. ഉപയോഗിച്ച് റോഡ് കുഴിച്ചിട്ടിരിക്കുകയാണ്.
അപകടത്തുരുത്തുകൾ
കൊച്ചാട്ടുകാൽ, മഞ്ഞക്കോട്ടുമൂല, കുറുപുഴ, ഇളവട്ടം, താന്നിമൂട് എന്നിവിടങ്ങളിലെല്ലാം വലിയ വളവുകളാണുള്ളത്. ഇവിടെയെങ്ങും അപകടസൂചന ബോർഡുകൾപോലും സ്ഥാപിച്ചിട്ടില്ല. വലിയ വാഹനങ്ങൾ വരുമ്പോൾ ഇതിനിടയിൽപ്പെട്ടുപോകുന്ന ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഒരു വർഷത്തിനിടെ 12-ലധികം വാഹനാപകടങ്ങളാണ് ഈ പാതയിൽ നടന്നത്. എട്ടു അപകടങ്ങൾ മരണത്തിന് ഇടയാക്കി. രോഗക്കിടക്കയിലുള്ളവരും നിരവധിയാണ്. നന്ദിയോടിനും പാലോടിനും ഇടയ്ക്ക് റോഡ് പലയിടങ്ങളിലായി തകർന്നുകിടക്കുന്നതിനാൽ അപകടങ്ങൾക്ക് അവസാനമില്ല.
Published: 25 Oct 2026, 01:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented