തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിനെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ(സി.ഐ.ടി.യു.) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
ബജറ്റ് വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടി പുനഃപരിശോധിക്കുക, നാലുമാസത്തെ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
സി.ഐ.ടി.യു. സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടൈറ്റാനിയം പൊതുമേഖലയിൽത്തന്നെ നിലനിർത്തണമെന്നും കുത്തകകളെ സഹായിക്കാനുള്ള നടപടികളിൽനിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു. ലേബർ യൂണിയൻ പ്രസിഡന്റ് വി.കെ.പ്രശാന്ത്, ജനറൽ സെക്രട്ടറി എൽ.വർഗീസ്, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാമു, കൈനസ് റൊസാരിയോ തുടങ്ങിയവർ സംസാരിച്ചു.
ഉള്ളത് ഒട്ടേറെ സാധ്യതകൾ- യൂണിയൻ
അസംസ്‌കൃത വസ്തുവായ സൾഫറിനു വിലകുറഞ്ഞത്, സോളാർ പദ്ധതിയിലൂടെ വൈദ്യുതി ഉപയോഗത്തിൽ വന്ന കുറവ്, ഇറക്കുമതി ചെയ്യുന്ന ടൈറ്റാനിയം ഡയോക്‌സൈഡിന് ഏർപ്പെടുത്തിയ ആന്റി ഡമ്പിങ് നികുതി, ഫർണസ് ഓയിലിനു പകരം പി.എൻ.ജി.യിലേക്കുള്ള മാറ്റം തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ട്രാവൻകൂർ ടൈറ്റാനിയത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് സുഗമമായി കരകയറാനാകുമെന്ന് ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡന്റ് വി.കെ.പ്രശാന്തും ജനറൽ സെക്രട്ടറിയും പറഞ്ഞു.
Published: 19 Nov 2026, 01:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented