നെയ്യാറ്റിൻകര : ഒരുവർഷം മുൻപ് അതിയന്നൂർ-കോട്ടുകാൽ കുടിവെള്ളപദ്ധതിയുടെ പൈപ്പിടാനായി വെട്ടിപ്പൊളിച്ച നെല്ലിമൂട്-മരപ്പാലം റോഡ് നവീകരിക്കുന്നില്ല. തകർന്ന റോഡിലൂടെയുള്ള വാഹന, കാൽനടയാത്ര ദുരിതപൂർണമായിരിക്കുകയാണ്. റോഡ് നവീകരിക്കാൻ ജല അതോറിറ്റി ഫണ്ട് കൈമാറിയിട്ടും പി.ഡബ്ല്യു.ഡി. ഇതുവരെ റോഡ് നവീകരിക്കാൻ തയ്യാറാകുന്നില്ല.
അതിയന്നൂർ-കോട്ടുകാൽ കുടിവെള്ളപദ്ധതിയുടെ രണ്ടാംഘട്ടമായ കോട്ടുകാൽ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കാനായിട്ടാണ് നെല്ലിമൂട്-മരപ്പാലം റോഡിന് ഇരുവശവും കുത്തിപ്പൊളിച്ച് പൈപ്പിട്ടത്. പൈപ്പിട്ടശേഷം ജല അതോറിറ്റി മണ്ണിട്ടുമൂടുക മാത്രമാണ് ചെയ്തത്. നെല്ലിമൂട് കവലയിൽനിന്ന് മരപ്പാലം, പുന്നക്കുളം എന്നിവിടങ്ങളിലേക്കു പോകുന്ന പ്രധാന റോഡാണ് ഒരുവർഷത്തിലേറെയായി തകർന്നുകിടക്കുന്നത്.
നെല്ലിമൂടുമുതൽ തൊങ്ങൽ സ്കൂളിലേക്കു തിരിയുന്ന റോഡുവരെയാണ് മെയിൻ റോഡ് വെട്ടിപ്പൊളിച്ചത്. നെല്ലിമൂട് കോൺവെന്റ്, നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ പോകുന്നത് ഈ റോഡുവഴിയാണ്.
ചാലായി മാറിയ റോഡിലൂടെ മഴക്കാലത്ത് ഏറെ പ്രയാസപ്പെട്ടാണ് പോകുന്നത്. റോഡ് നവീകരിക്കാനായി ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിനു നേരത്തേ ഫണ്ട് കൈമാറിയിരുന്നു. നേരത്തെ മറ്റൊരു റോഡ് നവീകരിക്കാനായി അനുവദിച്ച പണത്തിലെ ബാക്കി തുകയെടുത്ത് നെല്ലിമൂട് റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപേ ജല അതോറിറ്റി പി.ഡബ്ല്യു.ഡി.ക്കു കത്തു നൽകി. എന്നിട്ടും റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
Published: 18 Nov 2026, 01:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented