വർക്കല : ക്ഷേത്രം റോഡിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണുകളിലിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വർക്കല ക്ഷേത്രം-കിളിത്തട്ടുമുക്ക് റോഡിലെ അഴകത്തുവിള വളവിലാണ് അപകടമുണ്ടായത്. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചെറിയ കുട്ടി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സ്വദേശികളായ വിനോദസഞ്ചാരികളുമായി വർക്കലയിലെത്തിയ എറണാകുളം രജിസ്ട്രേഷനിലുള്ള ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇവർ തിരികെ മടങ്ങവേയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വൈദ്യുതത്തൂണുകൾ തകർന്നു. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കാൻ സഹായിച്ചത്. വൈദ്യുതത്തൂൺ ഒടിഞ്ഞ് റോഡിനു കുറുകേ ചാഞ്ഞുനിന്നു.വൈദ്യുത ലൈനുകളും റോഡിലേക്കു വീണു. ഇതോടെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി.
Published: 24 Oct 2026, 01:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented