കോന്നി : പോലീസിന്റെയും വനംവകുപ്പിന്റെയും ഓഫീസ് പരിസരത്ത് മരങ്ങൾ അപകടാവസ്ഥയിൽ. കോന്നി പോലീസ് സ്റ്റേഷന്റെ പരിസരത്ത് പ്ലാവ് അപകടാവസ്ഥയിലാണ്. ചുവടുദ്രവിച്ച് കാറ്റത്തുവീഴാവുന്ന അവസ്ഥയാണ്. സമീപവാസികളും പേടിച്ചിരിക്കുകയാണ്. ശക്തമായ കാറ്റുണ്ടാകുമ്പോൾ കെട്ടിടത്തിന്റെ മുകളിലേക്ക് മരം വീഴുമോയെന്നാണ് പേടി. മരം മുറിച്ചുമാറ്റണമെന്ന് സമീപവാസികൾ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടികൾ ആയില്ല.

To advertise here,

എലിയറയ്ക്കലുള്ള സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ഓഫീസ് പരിസരത്തെ രണ്ടുമരങ്ങൾ ആണ് വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നത്. ഡിപ്പോ റോഡിന്റെ സമീപത്ത് ഉണങ്ങി നിൽക്കുന്ന വട്ട, താന്നി എന്നീ മരങ്ങൾ നിലം പൊത്താവുന്ന അവസ്ഥയിലാണ്.

സെയ്ന്റ് മേരീസ് സ്കൂൾ, മദ്രസ എന്നിവ ഇതിന്റെ സമീപത്തായിട്ടുണ്ട്. ഇവിടെ എത്തുന്ന കുട്ടികൾക്കും ഭീഷണിയാണ്. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വനം വകുപ്പിനും ദുരന്തനിവാരണ അതോറിറ്റിയിലും പരാതി നൽകിയിട്ടുണ്ട്. മരങ്ങൾ ഒടിഞ്ഞുവീണ് അപകടം സംഭവിക്കുന്നതിനുമുൻപ് മുൻകരുതൽ എടുക്കണമെന്നാണ് ആവശ്യം.