വെള്ളനാട് : രാജ്യാന്തര ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തിൽ പങ്കെടുക്കാനാവാത്ത അവസ്ഥയിലാണ് എം.ജെ. തീർത്ഥയെന്ന പതിനഞ്ചുകാരി.
വലിയതുറ സെയ്ൻറ് സേവ്യേഴ്സ് നഗറിൽ താമസിക്കുന്ന വെള്ളനാട് കണ്ണമ്പള്ളി ചെപ്പോട് സ്വദേശികളായ ടി. ജോളിയുടെയും മീഡിയാമോളുടെയും മകൾ തീർത്ഥയാണ് കഴിവു തെളിയിച്ചിട്ടും പണമില്ലാത്തതിനാൽ പ്രതിസന്ധിയിലായത്. വലിയതോപ്പ് സെയ്ൻറ് റോക്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ഷൂട്ടിങ്ങിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. എയർഗൺ ഷൂട്ടിങ്ങിൽ അന്തർദേശീയ തലത്തിൽ സ്വർണവും ദേശീയതലത്തിൽ വെള്ളിയും നേടിയിട്ടുള്ള തീർത്ഥ നാഷണൽ സ്ലിങ് ഷോട്ട് ചാമ്പ്യൻഷിപ്പിൽ സ്വർണവും നാഷണൽ റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിങ്ങിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.
ബാങ്കോക്കിൽ നവംബർ 27 മുതൽ ഡിസംബർ മൂന്നു വരെ നടക്കുന്ന നാലാമത് ഇൻറർനാഷണൽ റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലേക്ക് തീർത്ഥയ്ക്ക് സെലക്ഷൻ ലഭിച്ചു. ബാങ്കോക്കിലെ മത്സരത്തിൽ പങ്കെടുക്കുന്നതിനായി യാത്ര, താമസം, മറ്റ് അനുബന്ധ ചെലവുകൾ ഉൾപ്പെടെ മൂന്നര ലക്ഷത്തോളം രൂപയാണ് ആവശ്യമായിട്ടുള്ളത്. ഇതിന് സർക്കാരിന്റെയോ നാട്ടുകാരുടെയോ കനിവു വേണമെന്ന അവസ്ഥയിലാണ്. സഹായമാവശ്യപ്പെട്ട് എം.എൽ.എ., എം.പി., വകുപ്പുമന്ത്രി തുടങ്ങിയവർക്ക് കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് തീർത്ഥയുടെ അമ്മ പറഞ്ഞു.
Published: 09 Nov 2026, 12:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented