ചെന്നൈ : തമിഴ്‌നാട്ടിലെ മലയാളി സാന്നിധ്യം പ്രസക്തമാക്കുന്നതിൽ മലയാളമാധ്യമപ്രവർത്തകർ പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് ദക്ഷിണ പ്രസിഡന്റ് ഡോ സി.ജി. രാജേന്ദ്രബാബു അഭിപ്രായപ്പെട്ടു. കലാ സാംസ്‌കാരിക സംഘടനയായ ദക്ഷിണയുടെ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈയിലെ മലയാള മാധ്യമപ്രവർത്തകരായ കെ.എ. ജോണി, ആൻസൺ വത്സലൻ, ഷാജു ജോൺ, അഭിരാമി ബേബി, മനേഷ് മൂർത്തി എന്നിവരാണ് ദക്ഷിണയുടെ വേദിയിൽ ആദരമേറ്റുവാങ്ങിയത്.
ദക്ഷിണ സെക്രട്ടറി ജനറൽ പി.എൻ. ശ്രീകുമാർ, മുഖ്യ രക്ഷാധികാരി എസ്.എസ്. പിള്ള എന്നിവർ പ്രസംഗിച്ചു. മുരളീധർ ഷേണായ്, ഉഷാ രാജ് എന്നിവർ നയിച്ച സംഗീതനിശയും ഉണ്ടായിരുന്നു.
പി.എൻ രവി, കെ.വി.വി മോഹനൻ, ഡോ. നെടുങ്ങാടി ഹരിദാസ്, രജനി രാജ്നാരായണൻ, എം.എഫ്. ജോസ്, എം.പി അൻവർ, ബി.പി. മോഹൻദാസ്, എസ്. സന്തോഷ് കുമാർ, ഡോ. വി. ജയപ്രസാദ്, രജനി മനോഹർ, ബിന്ദു വേണുഗോപാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Published: 03 Nov 2026, 01:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented