പൂവാർ : കടലേറ്റം തടയാൻ പൂവാർ-പൊഴിക്കര റോഡിന്റെ വശത്ത് സ്ഥാപിച്ച ജിയോ ടെക്സ്റ്റൈൽ ചാക്കുകൾ നശിക്കുന്നു. വീണ്ടും കടൽവെള്ളം കരയിലേക്കു കയറാനുള്ള സാധ്യത കൂടി. ഇതോടെ പൂവാർ-പൊഴിക്കര റോഡ് അപകടാവസ്ഥയിലാണ്. വർഷങ്ങൾക്കുമുൻപ് കടൽവെള്ളം കയറി ഇവിടുത്തെ റോഡ് തകർന്നതിനെത്തുടർന്നാണ് താത്കാലിക സംരക്ഷണമെന്നനിലയിൽ റോഡിന്റെ വശത്ത് ചാക്കുകളിൽ മണൽ നിറച്ച് സ്ഥാപിച്ചത്. കാലപ്പഴക്കത്താൽ ചാക്കുകൾ ദ്രവിച്ച് മണ്ണ് പുറത്തേക്ക് വന്ന് മണലിൽ മൂടിപ്പോകുന്നനിലയിലാണ്. അടിക്കടി കടൽക്ഷോഭമുണ്ടായി തകരുന്ന റോഡാണ് പൂവാർ പൊഴിക്കരയിലുള്ളത്. ഇതിനു താത്കാലിക പ്രതിവിധിയായാണ് ഇവിടെ റോഡ് സംരക്ഷിക്കാൻ ജിയോ ടെക്സ്റ്റൈൽ സ്ഥാപിച്ചത്. എന്നാൽ ഇത് സംരക്ഷിക്കാനോ തകർന്ന റോഡ് പുനർനിർമിക്കാനോ യാതൊരു നടപടിയും ഉണ്ടായില്ല.
വർഷങ്ങൾക്കുമുൻപ് കടൽക്ഷോഭത്തിൽ നെയ്യാർ ഗതിമാറി ഒഴുകിയാണ് പൊഴിക്കരയിലേക്കുള്ള അരക്കിലോ മീറ്റർ ദൂരത്തിലുള്ള റോഡ് പൂർണമായി തകർന്നത്. ഇതോടെ പൊഴിക്കരയിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. റോഡ് പുനർനിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
ദിവസവും ഒട്ടേറെ വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അവർക്ക് റോഡുമാർഗം എത്താനുള്ള ഏക പാതയാണ് പൂവാർ-പൊഴിക്കര റോഡ്. പൂവാർ ഇ.എം.എസ്. നഗർ മുതൽ ഒരുകിലോമീറ്റർ ദൂരമാണ് പൊഴിക്കര റോഡ്. ഈ റോഡാണ് ഏതുസമയത്തും കടലെടുക്കാവുന്ന നിലയിലുള്ളത്.
Published: 02 Nov 2026, 12:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented