കരുനാഗപ്പള്ളി : സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംവാദപരിപാടി- ‘പരസ്പര’ത്തിന് കരുനാഗപ്പള്ളി താലൂക്കിൽ സമാപനമായി.

To advertise here,

കേരളത്തിലെ പതിനായിരത്തോളം ഗ്രന്ഥശാലകളിൽ ഗ്രന്ഥശാലാസംഘത്തിന്റെ ഭാരവാഹികളും നിർവാഹകസമിതി അംഗങ്ങളും പങ്കെടുത്തു നടത്തുന്ന സംവാദത്തിലൂടെ ഭാവികാലത്തെ വെല്ലുവിളികൾ നേരിടാൻ ഗ്രന്ഥശാലകളെയും പ്രവർത്തകരെയും പ്രാപ്തരാക്കുന്ന കർമപരിപാടിക്കാണ് രൂപംനൽകുന്നത്. കരുനാഗപ്പള്ളി താലൂക്കിൽ ഗ്രന്ഥശാലാസംഘത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 146 ഗ്രന്ഥശാലകളിലും പരസ്പരം കാംപെയ്ൻ

പൂർത്തിയായി. ഗാന്ധിജയന്തിദിനത്തിൽ കരുനാഗപ്പള്ളി കാസ് ലൈബ്രറിയിൽ തുടങ്ങി കേരളപ്പിറവിദിനത്തിൽ കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയിൽ സമാപിച്ചു.

കരുനാഗപ്പള്ളിയിലെ ഗ്രന്ഥശാലാപ്രവർത്തനങ്ങളുടെ ഭാവിപ്രവർത്തന മാർഗരേഖ തയ്യാറാക്കി.

താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നടന്ന സംഗമത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമാരാജ് അടാട്ട്, സെക്രട്ടറി വി.കെ. മധു, താലൂക്ക് പ്രസിഡന്റ് കടത്തൂർ മൻസൂർ, സെക്രട്ടറി വി. വിജയകുമാർ, ജില്ലാ എക്സിക്യുട്ടീവ് അംഗം വി.പി. ജയപ്രകാശ് മേനോൻ, സംസ്ഥാന കൗൺസിൽ അംഗം ആർ.കെ. ദീപ, താലൂക്ക് എക്സിക്യുട്ടീവ് അംഗങ്ങളായ പി.കെ. ഗോപാലകൃഷ്ണൻ, പി.ബി. ശിവൻ, സുരേഷ് വെട്ടുകാട്ട് തുടങ്ങിയവർ പങ്കെടുത്തു.

കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയിൽ സംഘടിപ്പിച്ച സമാപനയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കടത്തൂർ മൻസൂർ അധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി ഷാജഹാൻ, അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.