അമ്പൂരി : അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ തൊടുമല വാർഡിലെ ആദിവാസി സെറ്റിൽമെന്റുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണജോലികൾ ഇഴയുന്നു. ഒരു റോഡിന്റെ പണി തുടങ്ങിയെങ്കിലും ഫണ്ട് അനുവദിച്ച മറ്റ് റോഡുകളുടെ നിർമാണജോലികൾ ഇതേവരെ തുടങ്ങിയില്ല. സെറ്റിൽമെന്റ് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഈ റോഡുകളുടെ നിർമാണം.

To advertise here,

ഏറെ ശോച്യാവസ്ഥയിലായിരുന്ന ചാക്കപ്പാറയിൽനിന്നു കാരികുഴി-പുരവിമല വഴി തെന്മലയിലേക്ക് നീളുന്ന എട്ടു കിലോമീറ്ററോളം ദൂരം വരുന്ന റോഡിന്റെ നിർമാണമാണ് മാസങ്ങൾക്കുമുമ്പ് ആരംഭിച്ചത്.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിപ്രകാരം നാലു കോടിയോളം രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.

ചെറുതും വലുതുമായ കലുങ്കുകളും റോഡുനവീകരണത്തിന്റെ ഭാഗമായിട്ടുണ്ട്. ആറ് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ഇതിൽ മൂന്നരയടി വീതിയിലാണ് ടാറിങ് നടത്തുക. ആവശ്യമായ സ്ഥലങ്ങളിൽ ഓടകളും പണിയുന്നുണ്ട്.

കലുങ്കുകളുടെ നിർമാണം പൂർത്തിയായി

റോഡിലൂടനീളമുള്ള ചെറുതും വലുതുമായ 12 പുതിയതും മൂന്ന് പഴയതുമുൾപ്പെടെ 15 കലുങ്കുകളും റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതിൽ തീണ്ടാരിക്കടവിലെ കലുങ്ക് ചെറിയ പാലത്തിന് സമാനമാണ്. എല്ലാ കലുങ്കുകളുടെ നിർമാണവും പൂർത്തിയായെങ്കിലും ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നത് ഇഴഞ്ഞുനീങ്ങുകയാണ്. ഇനി റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതത്തൂണുകളും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതിബോർഡിന് തുകയടച്ചെങ്കിലും പണികൾ വൈകുകയാണെന്ന് നാട്ടുകാർ പറയുന്നു. ഓടയുടെ പണികളും പൂർണമായിട്ടില്ല. ചില ഭാഗത്തുള്ള

ഓടനിർമാണം ഇതേവരെ തുടങ്ങിയിട്ടില്ല. ഏറെ അപകടസാധ്യതയുള്ള ഭാഗത്ത് സുരക്ഷാത്തൂണുകൾ സ്ഥാപിച്ചുതുടങ്ങിയെങ്കിലും പൂർത്തീകരിച്ചിട്ടില്ല. ഈ പണികളെല്ലാം പൂർത്തിയായാൽ മാത്രമേ ടാറിടൽ ആരംഭിക്കാൻ കഴിയുകയുള്ളൂ.