തിരുവനന്തപുരം : ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാഴ്ചകൾ കാഴ്ചപ്പാടുകൾ' എന്ന പുസ്തകം കവി മുരുകൻ കാട്ടാക്കട, കെ.വി.മോഹൻകുമാറിന് നൽകി പ്രകാശനം ചെയ്തു. ഡോ. കെ. എസ്.രവികുമാർ പുസ്തകപരിചയം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ.സായികുമാർ അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി, ഗായത്രി വർഷ, ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.എസ്.വിനോദ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.നാലുനാൾ നീണ്ടുനിന്ന പുസ്തകോത്സവത്തിൽ മാതൃഭൂമി ബുക്‌സ് കൂടാതെ മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ നൂറിലധികം സ്റ്റാളുകൾ ഉണ്ടായിരുന്നു.

To advertise here,