ഏഴംകുളം : ഏഴംകുളത്ത് കെ.ഐ.പി. കനാലിന്റെ ഭിത്തി ഇടിഞ്ഞുവീണിട്ട് നാല് മാസമായിട്ടും ശരിയാക്കിയില്ല. ഇപ്പോൾ റോഡ് വശം കൂടി ഇടിഞ്ഞുതുടങ്ങി. ഏഴംകുളത്ത് കെ.പി. റോഡിൽ നിന്ന് ഉടയാൻമുറ്റം ക്ഷേത്രത്തിലേക്കുള്ള വഴിയോട് ചേർന്നുള്ള കനാലിന്റെ ഭാഗമാണ് ജൂലായി‍ൽ തകർന്ന് വീണത്. റോഡിനോട് ചേർന്നുള്ള കനാലിന്റെ കൽകെട്ടാണിത്. ശക്തമായ മഴയിൽ റോഡ് വശം കൂടുതൽ ഇടിഞ്ഞുതുടങ്ങി. അധികൃതർ ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കാനുള്ള മുന്നറിയിപ്പ് ബോർഡും വീപ്പ വെച്ച് വള്ളിയും വലിച്ചുകെട്ടിയിട്ടുണ്ട്. പക്ഷേ, ഇത് എന്ന് കെട്ടി നന്നാക്കുമെന്നത് സംബന്ധിച്ച് വിവരങ്ങളില്ല. ഈറോഡ് പ്രദേശവാസികളുടെ പ്രധാന ഗതാഗത മാർഗങ്ങളിലൊന്നാണ്. ദിവസവും ഒട്ടേറെ വാഹനങ്ങൾ പോകുന്നുണ്ട്. എത്രയുംവേഗം ഇത് നന്നാക്കി ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കാണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഏഴംകുളം ഭാഗത്ത് പലയിടത്തും കനാൽവശങ്ങൾ പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇത് കാരണം പലയിടത്തും വശങ്ങളിൽ മണ്ണിടിച്ചിലും ഉണ്ട്.

To advertise here,