അരുവിക്കര : അരുവിക്കര ജങ്ഷൻ വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ തെക്കനാലപ്പുറം നിവാസികൾക്ക് ദുരിതമായി. ജങ്ഷൻ വികസനത്തിന്റെ ഭാഗമായി അരുവിക്കര ഹയർസെക്കൻഡറി സ്‌കൂൾ ജങ്ഷൻ മുതൽ ഡാം വരെയുള്ള റോഡിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളാണ്

To advertise here,

തെക്കനാലപ്പുറത്തുകാർക്ക് ദുരിതമായത്. ഇവർ ദുരിതത്തിലായിട്ട് ഒന്നരമാസത്തോളമായി.

റോഡ് വീതി കൂട്ടുന്നതിനുവേണ്ടി ഉയർന്ന പ്രദേശത്തെ മണ്ണിടിച്ചതുകാരണം പ്രദേശത്തെ അഞ്ചുകുടുംബങ്ങൾക്ക് വീട്ടിൽനിന്നു പുറത്തിറങ്ങാനോ വീട്ടിലേക്കു കയറാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഒരാൾക്ക് കഷ്ടിച്ചു നടക്കാൻ പാകത്തിലുള്ള ഒരു വഴി മാത്രമാണ് ഇവർക്കുള്ളത്. ഇവിടെ കാലൊന്ന് തെറ്റിയാൽ കുഴിയിലേക്ക് വീഴുമെന്ന അവസ്ഥയാണുള്ളത്.

റോഡിൽനിന്ന് ഇവരുടെ വീടുകൾ ഇരിക്കുന്ന സ്ഥലത്തേക്ക് പത്തടിയിലേറെ ഉയരം വരും. അടിയന്തരഘട്ടത്തിൽ രോഗികളെ പുറത്തെത്തിക്കാൻപോലും നാട്ടുകാർ പാടുപെടുകയാണ്. പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്ഥലവാസിയും ഗ്രാമപ്പഞ്ചായത്ത്

മുൻ അംഗവുമായ ബി.ഗീതകുമാരി അടക്കമുള്ളവർ കളക്ടർ, എം.എൽ.എ. തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.