
ചവറ : പയ്യലക്കാവ് പടിഞ്ഞാറ് കേന്ദ്രമാക്കി ഗ്രാമീണ വായന ശാല പ്രവർത്തനം തുടങ്ങി. വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ശാന്താദേവി ഇ ഇളമ്പേഴ്ത്തും പൊതുസമ്മേളനം ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ അംബികാ ദേവിയും ഉദ്ഘാടനം ചെയ്തു. സതീശൻ പിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തഗം കിഷോർ, കാഥികൻ ചവറ തുളസി, റിട്ടേർഡ് ജഡ്ജി എൻ. രവി , രാജേന്ദ്രൻ പിള്ള , രാജേന്ദ്രകുമാർ, മുരളീധരൻ, നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു. വായനയാണ് ലഹരി വായന ആഘോഷമാക്കാം എന്ന മുദ്രാവാക്യമുയർത്തി മനുഷ്യ ചങ്ങലയും നടത്തി
Content Highlights: A new rural library has commenced operations at Payyalakkavu West in Chavara, marked by an inauguration ceremony and a human chain.
Published: 29 Nov 2026, 09:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented