
ഫ്‌ളിപ്കാര്‍ട്ട് തുടക്കമിടുകയും ഇപ്പോള്‍ വാള്‍മാര്‍ട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ പണമിടപാട് സേവനമാണ് ഫോണ്‍പേ. ഇന്ത്യയില്‍ ഏറെ ഉപഭോക്താക്കളുള്ള യുപിഐ സേവനങ്ങളിലൊന്നാണ് ഫോണ്‍പേ. ഇനി മുതല്‍ ഫോണ്‍പേയിലൂടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ നിശ്ചിത തുക അധികമായി ഈടാക്കുമെന്നാണ് ഫോണ്‍ പേയുടെ പ്രഖ്യാപനം.
ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തുന്ന ആദ്യ യുപിഐ അധിഷ്ടിത പണമിടപാട് സേവനമാണ് ഫോണ്‍ പേ. ഗൂഗിള്‍ പേയും, പേ ടിഎമ്മും നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് മൊബൈൽ റീച്ചാർജിന് അധിക തുക ഈടാക്കുന്നില്ല. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ ആപ്പിലൂടെ നടക്കുമ്പോള്‍ നിശ്ചിത തുക ഈ സേവനങ്ങള്‍ പിടിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്നാണ് ഫോൺ പേയുടെ പ്രഖ്യാപനം. എല്ലാ യുപിഐ പണമിടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കുമെന്നല്ല.
50 രൂപയ്ക്കും 100 നും ഇടയില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപയും നൂറ് രൂപയ്ക്ക് മുകളില്‍ ചെയ്യുന്ന റീച്ചാര്‍ജുകള്‍ക്കെല്ലാം രണ്ട് രൂപയും ഈടാക്കും. അതേസമയം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പണം അയക്കുമ്പോള്‍ ഷോപ്പുകളില്‍ ഇടപാട് നടത്തുമ്പോഴും ഈ അധിക തുക ഈടാക്കില്ല.
എങ്ങനെയാണ് ഫോണ്‍ പേ പണമുണ്ടാക്കുന്നത്?
പണമിടപാടുകള്‍ക്കായി ഇടനില്‍ക്കുന്നവര്‍ സാധാരണ ചെയ്യാറുള്ള പോലെ കമ്മീഷനിലൂടെയാണ് ഫോണ്‍ പേയും വരുമാനമുണ്ടാക്കുന്നത്. ഫോണ്‍പേ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഫോണ്‍ പേ കമ്മീഷന്‍ ഈടാക്കുന്നുണ്ട്. ഫോണ്‍ പേയിലൂടെ കച്ചവടം നടന്നാല്‍ ആ തുകയുടെ നിശ്ചിത ഭാഗം കൈപ്പറ്റുകയാണ് ഫോണ്‍ പേ ഉള്‍പ്പടെയുള്ള പണമിടപാട് സേവനങ്ങള്‍ ചെയ്തുവരുന്നത്.
നമ്മുടെ നാട്ടിലെ റീച്ചാര്‍ജ് ഷോപ്പുകളെല്ലാം മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് കമ്മീഷന്‍ പറ്റുന്നുണ്ട്. ആ തൂക കൂടി ചേര്‍ത്തുള്ള തുകയാണ് നമ്മള്‍ അവിടെ കൊടുക്കാറുണ്ടായിരുന്നത് എന്ന് മാത്രം. ഫോണ്‍ പേ നേരത്തെ തന്നെ റീച്ചാര്‍ജുകള്‍ക്ക് നിശ്ചിത തുക കമ്മീഷന്‍ ഈടാക്കുന്നുണ്ട്. ഇതിന് പുറമെയാണ് രണ്ട് രൂപ വരെ കമ്മീഷന്‍ ഈടാക്കാനുള്ള നീക്കവും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതെന്നും കമ്പനി പറയുന്നുണ്ട്.
ഫോണ്‍പേ ഒഴിവാക്കാന്‍ സോഷ്യല്‍ മീഡിയ ആഹ്വാനം
റീച്ചാര്‍ജുകള്‍ക്ക് പണമീടാക്കാനുള്ള നീക്കത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട് ക്വിറ്റ് ഫോണ്‍പേ ഉള്‍പ്പടെയുള്ള ഹാഷ്ടാഗുകള്‍ ഇതിനകം സജീവമായിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ പ്രതിഷേധത്തോട് ഫോണ്‍ പേ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗൂഗിള്‍ പേയും പേടിഎമ്മും കമ്മീഷന്‍ പിടിക്കുമോ?
ഡിജിറ്റൽ പണമിടപാട് സേവനങ്ങള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സാധനങ്ങള്‍ വാങ്ങാനും പെട്രോളടിക്കാനുമെല്ലാം മൊബൈൽ ആപ്പുകള്‍ ഉപയോഗിക്കാന്‍ ആളുകള്‍ പഠിച്ചുവരികയാണ്. അതിനിടയിലാണ് ജനപ്രീതിയേറെയുള്ള ഫോണ്‍പേ റീച്ചാര്‍ജുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന് പ്രഖ്യാപിക്കന്നത്.
സ്വാഭാവികമായും ഇത് ഒരു തുടക്കമാണെന്ന ആശങ്ക ഉപഭോക്താക്കളില്‍ ഉണ്ടായേക്കാം. ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനങ്ങള്‍ ഇതേ രീതിയില്‍ പണമീടാക്കുമോ എന്ന സംശയം അതോടൊപ്പമുണ്ടാകും.
നിലവില്‍ ഫോണ്‍ പേ അല്ലാതെ മറ്റാര്‍ക്കെങ്കിലും ഇങ്ങനെ ഒരു താല്‍പര്യം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം പേടിഎം ഫോണ്‍പേയുടെ ഈ തീരുമാനത്തെ പരസ്യമായി തന്നെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
'വിശ്വാസം നിര്‍മിച്ചെടുക്കുന്നത് തന്നെ വലിയൊരു പ്രോസസ് ആണ്. ആ പ്രോസസിന് ചെലവുകളൊന്നുമില്ല.' എന്നാണ് പേ ടിഎമ്മിന്റെ പ്രതികരണം. മൊബൈല്‍ റീച്ചാര്‍ജിന് 2 രൂപ അധികം വാങ്ങിയ ഫോണ്‍ പേയുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് ഒരാള്‍ പങ്കുവെച്ച ട്വീറ്റ് പേടീഎം റീട്വീറ്റ് ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ ഫോണ്‍ പേയെ പോലെ പണമീടാക്കാന്‍ സമീപകാലത്തൊന്നും പേടിഎമ്മിന് പദ്ധതിയില്ല എന്ന് വ്യക്തം. പണമിടപാട് സേവനങ്ങള്‍ ഒന്നിച്ചുള്ള ഒരു നീക്കമല്ല ഇത് എന്നും ഇത് പേടിഎമ്മിന്റെ നിലപാട് വ്യക്തമാക്കുന്നു. </p> <p>ഗൂഗിള്‍ പേ നിലവില്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. കമ്മീഷനുകളില്‍ നിന്ന് തന്നെയാണ് ഗൂഗിള്‍ പേയും വരുമാനമുണ്ടാക്കുന്നത്. മൊബൈൽ റീച്ചാർജുകൾക്ക് എന്തെങ്കിലും ചാര്‍ജുകള്‍ ഈടാക്കുന്ന കാര്യത്തില്‍ ഗൂഗിള്‍ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. </p> <p>യുപിഐ പണമിടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കുമെന്ന് 2020 ല്‍ ഗൂഗിള്‍ പേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കില്ലെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ വിപണിയില്‍ മാത്രമാണ് പണമിടപാടുകള്‍ക്ക് ഗൂഗിള്‍ പേ ചാര്‍ജ് ഈടാക്കുന്നത്. </p> <p>അതിന് ശേഷം ഇതുവരെ പ്രൊസസിങ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഗൂഗിള്‍ പേ നടത്തിയിട്ടില്ല. </p>
Published: 25 Oct 2021, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented