ഇതുവരെയുണ്ടായിരുന്ന എല്ലാ ശാസ്ത്ര വിശദീകരണങ്ങളെയും നിരാകരിക്കുന്ന, അസാധാരണ ഘടനയുള്ള അപൂർവ അന്യഗ്രഹത്തെ കണ്ടെത്തി നാസ. ജെയിംസ് വെബ് ദൂരദർശിനിയുടെ സഹായത്തോടെയാണ് ഈ കണ്ടെത്തൽ. പിഎസ്ആർ ജെ2322-2650ബി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന് വ്യാഴത്തിന്റെ വലിപ്പമുണ്ട്.
സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രഹം ഒരു പൾസറിനെയാണ് വലം വെക്കുന്നത് (Pulsar). നക്ഷത്രങ്ങൾ നശിക്കുമ്പോൾ അവയുടെ കാമ്പ് ചുരുങ്ങി രൂപപ്പെടുന്ന അതി സാന്ദ്രതയുള്ള അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്ന ന്യൂട്രോൺ നക്ഷത്രങ്ങളെയാണ് പൾസർ എന്ന് വിളിക്കുന്നത്.
സാധാരണ ഗ്രഹങ്ങൾ അവയുടെ നക്ഷത്രങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് മൈലുകൾ അകലത്തിൽ വലം വെക്കുമ്പോൾ പിഎസ്ആർ ജെ2322-2650ബി ഗ്രഹവും നക്ഷത്രവും തമ്മിൽ വെറും 10 ലക്ഷം മൈൽ അകലം മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ഈ ഗ്രഹത്തിൽ ഒരു വർഷം പൂർത്തിയാവാൻ 7.8 മണിക്കൂർ മാത്രം മതി. സൂര്യനിൽ നിന്ന് ഭൂമിയുടെ ദൂരം ഏകദേശം 100 ദശലക്ഷം മൈലാണ്. പൾസറിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ അതിശക്തമായ ഗുരുത്വാകർഷണ വലയത്തിലാണ് ഈ ഗ്രഹം കറങ്ങുന്നത്. അത് ഗ്രഹത്തെ വലിച്ചുനീട്ടുകയും ദൂരെ നിന്ന് നോക്കുമ്പോൾ ഒരു നാരങ്ങയുടെ ആകൃതിയിൽ അത് കാണപ്പെടുകയും ചെയ്യുന്നു.
ഈ ഗ്രഹത്തിലെ അന്തരീക്ഷത്തിൽ ഹീലീയവും കാർബണും (C3, C2) ധാരാളമായി അടങ്ങിയിരിക്കുന്നുവെന്ന് ദി ആസ്‌ട്രോഫിസിക്കൽ ജേണൽ ലേറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു. ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ കരിമേഘങ്ങൾക്കും വജ്രരൂപീകരണത്തിനുമുള്ള സാധ്യതയുമുണ്ട്. ഇതുവരെ വിശദമായി പഠനവിധേയമാക്കിയ 150 ഗ്രഹങ്ങളിൽ ഓക്‌സിജന്റേയും നൈട്രജന്റേയും സാന്നിധ്യമില്ലാത്ത അപൂർവ ഘടനയാണിതിന്. ഗ്രഹത്തിന്റെ ഉപരിതല താപനില ഏകദേശം 648.89 ഡിഗ്രി സെൽഷ്യസ് മുതൽ 2037.78 ഡിഗ്രി സെൽഷ്യസ് വരെയാണെന്നും നാസ പറയുന്നു.
Content Highlights: NASA`s James Webb Telescope finds a rare, unusually structured exoplanet, PSR J2322-2650b, orbiting a pulsar. Discover its unique properties and implications for planet formation.
Published: 22 Dec 2025, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented