ഒരാൾ മനസ്സിൽ കാണുന്ന കാര്യങ്ങളെ തിരിച്ചറിയാനും, ഫങ്ഷണൽ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് (fMRI) ഡാറ്റയുടെ സഹായത്തോടെ ആ ചിത്രങ്ങളെ വളരെ കൃത്യതയോടെ പുനഃസൃഷ്ടിക്കാനും കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇസ്രയേലി ശാസ്ത്രജ്ഞർ. ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മിഖാൽ ഇറാനി (Michal Irani) എന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് "Brain-IT" എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) സംവിധാനം വികസിപ്പിച്ചത്.
സാധാരണ ആളുകൾ കാണുന്ന ദൃശ്യങ്ങൾ മനസിലോർക്കുമ്പോൾ, ഉദാഹരണത്തിന് ട്രാഫിക് സിഗ്നലുകൾ, ഭക്ഷണ പദാർഥങ്ങൾ പോലുള്ളവ മനസിൽ ഓർക്കുമ്പോൾ അവ വളരെ വ്യക്തമായി എഐയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കാൻ ഇതുവഴി സാധിക്കും.
പക്ഷാഘാതം സംഭവിച്ച രോഗികൾക്കുള്ള ആശയവിനിമയ ഉപാധിയായി ഇത് ഉപയോഗിക്കാനാവും. സംസാരിക്കാനോ ശാരീരികമായി ചലിക്കാനോ ഉള്ള കഴിവ് നഷ്ടപ്പെട്ട വ്യക്തികൾക്ക് അവരുടെ മനസ്സിലെ ചിന്തകളെയും ചിത്രങ്ങളെയും ഡിജിറ്റൽ രൂപത്തിലാക്കി മാറ്റാനും, അതിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുമുള്ള ഒരു പ്രധാന സഹായ സംവിധാനമായി ഇത് പ്രവർത്തിക്കും.
മുമ്പും ഇത്തരം ബ്രെയിൻ ഡീകോഡിങ് ദൗത്യങ്ങൾ നടന്നിട്ടുണ്ട്, എന്നാൽ അവയേക്കാൾ വളരെ വേഗത്തിലും കൃത്യതയിലും പ്രവർത്തിക്കാൻ Brain-IT-ക്ക് കഴിയും. ഇതിനായി എഐ അടിസ്ഥാനമാക്കിയുള്ള പ്രത്യേകം ഡ്യുവൽ-ട്രാൻസ്ലേഷൻ 'എൻകോഡർ' സാങ്കേതിക വിദ്യയും ഗവേഷകർ വികസിപ്പിച്ചിട്ടുണ്ട്.
2017ൽ അമേരിക്കയിലെ ഇന്ത്യാനയിലുള്ള പർഡ്യൂ സർവ്വകലാശാലയിലെ ഗവേഷകർ ഒരു പ്രാരംഭ മോഡൽ വികസിപ്പിച്ചിരുന്നു. ഒരാൾ സങ്കൽപ്പിക്കുന്ന ചിത്രത്തിന്റെ പൊതുവായ വിഭാഗം ഏതാണെന്ന് മനസ്സിലാക്കാൻ, ഉദാഹരണത്തിന് അത് കാറാണോ, കെട്ടിടമാണോ എന്ന് മനസിലാക്കാൻ ഇതിന് സാധിക്കുമായിരുന്നു. എന്നാൽ, ഇവർ പുനഃസൃഷ്ടിച്ച ചിത്രങ്ങൾ വളരെ അവ്യക്തവും മങ്ങിയതുമായിരുന്നു.
ജപ്പാനിലെ ഗവേഷകർ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചിരുന്നു. എന്നാൽ ഇതിന് ഒരു പരിമിതി ഉണ്ടായിരുന്നു; ചിത്രങ്ങൾ പുനഃസൃഷ്ടിക്കാൻ ഇവർക്ക് ടെക്സ്റ്റ്-ടു-ഇമേജ് ട്രാൻസ്ലേഷനെ (Text-to-image translation) അമിതമായി ആശ്രയിക്കേണ്ടി വന്നിരുന്നു.
Brain-IT സംവിധാനത്തിന് ഒരു വിശകലനം പൂർത്തിയാക്കാൻ ഏകദേശം ഒരു മണിക്കൂർ സമയമേ എടുക്കുന്നുള്ളൂ. ഇതിനായി മണിക്കൂറുകൾ ആവശ്യമായിവന്നിരുന്ന പഴയ സംവിധാനങ്ങളെ അപേക്ഷിച്ച് ഇതൊരു വലിയ നേട്ടമാണ്.
Content Highlights: Israeli researchers at the Weizmann Institute of Science have developed 'Brain-IT', an advanced AI system that uses fMRI data to accurately and quickly reconstruct images from human thoughts, offering a revolutionary communication tool for paralyzed patients.
Published: 07 Oct 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented