
സൂര്യനും സൗരയൂഥവുമെല്ലാം സ്ഥിതി ചെയ്യുന്ന ഗാലക്‌സിയാണ് ക്ഷീരപഥം അഥവാ മില്‍ക്കിവേ. ക്ഷീരപഥവും ആൻഡ്രോമിഡ എന്ന മറ്റൊരു ഗാലക്‌സിയും ഒരിക്കൽ പരസ്പരം കൂട്ടിയിടിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ അനുമാനം. കാരണം, ഇരു ഗാലക്‌സികളും മണിക്കൂറില്‍ 40 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ പരസ്പരം കുതിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗാലക്‌സികള്‍ തമ്മിലുള്ള ഒരു കൂട്ടിയിടിക്കുള്ള സാധ്യത ഏറെയാണ്.
ഈ കൂട്ടിയിടി നടക്കാന്‍ സാധ്യത എത്രത്തോളമാണ് ?
ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടിയിടി സംഭവിക്കുമെന്നാണ് മുന്‍ഗാല ഗവേഷണങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത് അത്തരം ഒരു കൂട്ടിടിക്കുള്ള സാധ്യത കുറവാണെന്നാണ്. അതായത് 500 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കൂട്ടിയിടി നടക്കാനുള്ള സാധ്യത വെറും രണ്ട് ശതമാനം മാത്രമാണ്. 1000 വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് നടക്കാനുള്ള സാധ്യത 50 ശതമാനമായും കല്‍പിക്കപ്പെടുന്നു.

കൂട്ടിയിടിയെന്ന് കേള്‍ക്കുമ്പോള്‍ ഗാലക്സികളിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റ് വസ്തുക്കളും തമ്മില്‍ പരസ്പരം കൂടിയിടിച്ച് തകരുന്ന ഭീകരമായൊരു സംഭവമാണ് മനസില്‍ വരിക. എന്നാല്‍ ഇത് അങ്ങനെയല്ല. സങ്കീര്‍ണമായൊരു ലയനമായിരിക്കും അത്.
ക്ഷീരപഥത്തിന്റേയും ആൻഡ്രോമിഡയുടെയും അവസാനമാവും ആ കൂട്ടിയിടിയെന്ന് ഹെല്‍സിങ്കി സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞന്‍ ടില്‍ സവാല നേചര്‍ ആസ്‌ട്രോണമി ജേണലില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഈ രണ്ട് ഗാലക്‌സികളുടെയും നിലവിലുള്ള ഘടന നശിക്കുകയും പുതിയത് രൂപപ്പെടുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.
ആ കൂട്ടിയിടി നടക്കുകയാണെങ്കില്‍ അത് 700 കോടി മുതല്‍ 800 കോടി വര്‍ഷങ്ങള്‍ക്കിടയിലെ സംഭവിക്കാനിടയുള്ളൂ എന്ന് സവാല പറഞ്ഞു. അതിന് ഒരു കൃത്യമായ സമയം കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ കണ്ടെത്തല്‍. അദ്ദേഹം പറഞ്ഞു.
രണ്ട് ഗാലക്‌സികളും ഇപ്പോള്‍ പരസ്പരം 25 ലക്ഷം പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രകാശ വര്‍ഷം എന്നത് ഒരു വര്‍ഷം കൊണ്ട് പ്രകാശത്തിന് സഞ്ചരിക്കാന്‍ കഴിയുന്ന ദൂരമാണ്. അതായത് സെക്കന്റില്‍ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റര്‍ വേഗമുള്ള പ്രകാശത്തിന് ഒരു വര്‍ഷം 950000 കോടി കിലോമീറ്റര്‍ സഞ്ചരിക്കാനാവും.
ക്ഷീരപഥത്തിലെ 100 കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ് സൂര്യന്‍. സര്‍പ്പിളാകൃതിയിലുള്ള ഗാലക്‌സിയാണ് ക്ഷീരപഥം. ആൻഡ്രോമിഡയ്ക്കും സമാനമായ ആകൃതിയും പിണ്ഡവുമാണുള്ളത്.
Content Highlights: Will the Milky Way and Andromeda galaxies collide? A new study reveals a lower probability
Published: 05 Jun 2025, 01:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented