ഈ പ്രപഞ്ചവും അതിന്റെ വികാസവും എങ്ങനെയെന്നറിയാൻ മനുഷ്യൻ ഏറെക്കാലമായി ശ്രമിക്കുന്നു. അതിലേക്ക് ഒരു പുത്തൻ ചുവടുെവയ്പായി ഒരു ബഹിരാകാശ ടെലസ്കോപ്കൂടി ബഹിരാകാശത്തെത്തി. നാസയുടെ നാൻസി ഗ്രേസ് റോമൻ സ്‌പെയ്‌സ് ടെലസ്കോപ്.

2026 ഓഗസ്റ്റ് 30-ന് ഫ്ലോറിഡയിലെ കേപ് കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽവെച്ച് സ്‌പെയ്‌സ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. സൂര്യനും ഭൂമിക്കും ഇടയിൽ ഗുരുത്വാകർഷണ സന്തുലിതാവസ്ഥയുള്ള ബിന്ദുവാണ് ലെഗ്രാഞ്ചിയൻ പോയിൻറ്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലേയുള്ള ലെഗ്രാഞ്ചിയൻ 2 ( L2) പോയിന്റിലെ ഓർബിറ്റിലാണ് നാൻസി ഗ്രേസ് റോമൻ ടെലസ്കോപ് പ്രവർത്തിക്കുക. ഏകദേശം മൂന്നുമാസംകൊണ്ടാണ് ടെലസ്കോപ് ഈ ഭ്രമണപഥത്തിൽ എത്തുക. അഞ്ചുവർഷം ഈ ടെലസ്കോപ് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പേരിനുപിന്നിൽ
നാസയുടെ ആദ്യ ജ്യോതിശ്ശാസ്ത്രമേധാവിയായിരുന്നു നാൻസി ഗ്രേസ് റോമൻ. നാസയിൽ എക്സിക്യുട്ടീവ് സ്ഥാനം വഹിച്ച ആദ്യ വനിതകൂടിയായിരുന്നു നാൻസി ഗ്രേസ് റോമൻ. ഭൂമിയിൽനിന്ന് ജ്യോതിശ്ശാസ്ത്ര നിരീക്ഷണം നടത്തുന്നതിനെക്കാൾ നല്ലത് ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കുന്നതാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നാൻസി മറ്റ് ജ്യോതിശ്ശാസ്ത്രജ്ഞരെയും തന്റെ കൂടെ കൂട്ടി. ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്തു. ഒട്ടേറെ ബഹിരാകാശ ടെലസ്കോപ്പുകൾ വികസിപ്പിക്കുന്നതിൽ അവർ പങ്കുവഹിച്ചു. പ്രപഞ്ചത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾതന്നെ മാറ്റിമറിച്ച ഹബിൾ സ്‌പെയ്‌സ് ടെലസ്കോപ് ആസൂത്രണം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ചതിനാൽ അവർ ‘ഹബിൾ സ്‌പെയ്‌സ് ടെലസ്കോപ്പിന്റെ മാതാവ്’ എന്ന് വിളിക്കപ്പെട്ടു. നാൻസി ഗ്രേസ് റോമന്റെ ജ്യോതിശ്ശാസ്ത്ര സംഭാവനകളെ മാനിച്ചാണ് ഈ സ്‌പെയ്‌സ് ടെലസ്കോപ്പിന് അവരുടെ പേര് നൽകിയത്.
ടെലസ്കോപ്പിന്റെ പ്രത്യേകതകൾ
ഹബിൾ ടെലസ്കോപ്പിന് ഉള്ളതിനെക്കാൾ 100 മടങ്ങ് വീക്ഷണ വിസ്തൃതി നാൻസി ഗ്രേസ് റോമൻ ടെലസ്കോപ്പിനുണ്ട്. ഇത് പ്രയോജനപ്പെടുത്തി ഇൻഫ്രാറെഡ് തരംഗങ്ങളെ അടിസ്ഥാനമാക്കി വിപുലമായ പ്രപഞ്ച സർവേ വളരെ വേഗം നടത്താൻ ഈ ടെലസ്കോപ്പിന് കഴിയും. കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ഗാലക്സികളെ നിരീക്ഷിക്കാനും ഡേറ്റകൾ ശേഖരിക്കാനും ഈ ടെലസ്കോപ് സഹായിക്കും. പ്രപഞ്ചവികാസത്തെ നിയന്ത്രിക്കുന്ന ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി തുടങ്ങിയവയെക്കുറിച്ച് കൂടുതൽ വിവരം നൽകാനും ഇതിന് കഴിയും. സൗരയൂഥത്തിനുപുറത്തുള്ള എക്സോ പ്ലാനറ്റുകളെ ഗ്രാവിറ്റേഷണൽ മൈക്രോലെൻസിങ് സാങ്കേതികവിദ്യവഴി കണ്ടെത്താനും പഠിക്കാനും നാൻസി ഗ്രേസ് റോമൻ ടെലസ്കോപ് ലക്ഷ്യമിടുന്നു.
ചുരുക്കിപ്പറഞ്ഞാൽ പ്രപഞ്ചത്തിന്റെ പുതിയ മാപ്പ് രൂപപ്പെടുത്താൻ നാൻസി ഗ്രേസ് റോമൻ ടെലസ്കോപ് നമ്മെ സഹായിക്കും.
Content Highlights: Launched on August 30, 2026, using SpaceX Falcon Heavy from Cape Kennedy, Florida., Positioned at the L2 Lagrangian point, 1.5 million kilometers away from Earth., Features 100 times the field of view of the Hubble Space Telescope., Aims to study dark matter, dark energy, and discover exoplanets using gravitational microlensing.
Published: 01 Sept 2026, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented