
ലണ്ടന്‍: കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടെ പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടിയിലേറെ ഉയരവും ഭാരവും ഉണ്ടായതായി പഠനം. പിയര്‍ റിവ്യൂഡ് സയന്‍സ് ജേണലായ ബയോളജി ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇറ്റലി, യു.എസ്, യു.കെ എന്നീ രാജ്യങ്ങളിലെ ഗവേഷകര്‍ 2003-ല്‍ ലോകാരോഗ്യസംഘടന നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ചാണ് ഈ നിഗമനത്തിലെത്തിയത്.
69 രാജ്യങ്ങളില്‍ നിന്നുള്ള ഒരുലക്ഷത്തിലേറെ പേരുടെ ഉയരവും ഭാരവും സംബന്ധിച്ച വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. രാജ്യങ്ങളുടെ മാനവ വികസന സൂചികയും (എച്ച്.ഡി.ഐ) വിവരശേഖരണത്തിനായി ഗവേഷകര്‍ ഉപയോഗിച്ചിട്ടുണ്ട്.
മാനവ വികസന സൂചികയില്‍ 0.2-ന്റെ വര്‍ധനവുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്ക് ഏകദേശം 1.68 സെന്റിമീറ്റര്‍ ഉയരം വര്‍ധിച്ചു. എന്നാല്‍ പുരുഷന്മാരുടെ ഉയരം 4.03 സെന്റിമീറ്ററായാണ് വര്‍ധിച്ചതെന്ന് ഗവേഷകര്‍ കണ്ടെത്തി. സമാനമായി സ്ത്രീകളുടെ ശരീരഭാരം 2.70 കിലോഗ്രാം വര്‍ധിച്ചപ്പോള്‍ പുരുഷന്മാരുടേത് 6.48 കിലോഗ്രാമാണ് വര്‍ധിച്ചത്. ലോകബാങ്കിന്റെ ഗിനി സൂചിക പരിശോധിക്കുമ്പോഴും ഈ കണ്ടെത്തല്‍ സാധൂകരിക്കപ്പെടുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2000-ത്തിനും 2006-നും ഇടയില്‍ 58 രാജ്യങ്ങളിലുണ്ടായ വരുമാന അസമത്വത്തിന്റെ നിലവാരം അളക്കുന്നതാണ് ഗിനി സൂചിക. അസമത്വം വര്‍ധിക്കുമ്പോള്‍ ഉയരവും ശരീരഭാരവും കുറയുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഗിനി സൂചികയിലെ ഓരോ യൂണിറ്റിന്റെ വര്‍ധനവും സ്ത്രീകളുടെ ഉയരത്തില്‍ ശരാശരി 0.14 സെന്റിമീറ്ററിന്റെ കുറവും പുരുഷന്മാരില്‍ 0.31 സെന്റിമീറ്ററിന്റെ കുറവുമാണ് ഉണ്ടാക്കിയത്. ശരീരഭാരത്തിന്റെ കാര്യത്തില്‍ ഇത് സ്ത്രീകളില്‍ 0.13 കിലോഗ്രാമിന്റേയും പുരുഷന്മാരില്‍ 0.39 കിലോഗ്രാമിന്റേയും കുറവുമുണ്ടാക്കിയെന്ന് പഠനത്തില്‍ പറയുന്നു.
പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ ശരീരവലുപ്പം പ്രധാനപ്പെട്ടതാണെന്നതിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകരില്‍ ഒരാളായ ലൂയിസ് ഹാല്‍സി പറഞ്ഞു. പണ്ടുകാലത്ത് ഉയരവും ഭാരവുമുള്ള പുരുഷന്മാരായിരുന്നു കരുത്തര്‍. ഇതുകാരണം അവര്‍ക്ക് മറ്റ് പുരുഷന്മാരെ മറികടക്കാനും സ്ത്രീകളോട് അടുക്കാനും കഴിഞ്ഞു. അതുവഴി അവരുടെ ജീനുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇന്ന് പോലും സ്ത്രീകള്‍ക്ക് ഉയരമുള്ള പുരുഷന്മാരോടാണ് താത്പര്യം കൂടുതല്‍. -ലൂയിസ് പറഞ്ഞു.
Content Highlights: Men got taller and heavier at twice the rate of women over past century, study shows
Published: 23 Jan 2025, 10:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented