സൗര വികിരണ സമ്മര്‍ദ്ദവും സൗരവാതവും കാരണം വാതകങ്ങളും പൊടി പടലങ്ങളും സൂര്യനില്‍ നിന്ന് അകലേക്ക് തള്ളപ്പെടുന്നതിനാല്‍ വാല്‍ കാണപ്പെടേണ്ടത് ഇത്തരത്തിലല്ല.

3I/ATLAS | Photo - @AstronomyVibes
നക്ഷത്രാന്തര വസ്തുവായ 3I/ATLAS-നെ സാധാരണ ധൂമകേതുക്കളില്‍നിന്ന് വ്യത്യസ്തമാക്കുന്ന സവിശേഷത ചൂണ്ടിക്കാട്ടി ഹാര്‍വാഡ് ശാസ്ത്രജ്ഞനായ ആവി ലോബ് വീണ്ടും രംഗത്ത്. സൂര്യന്റെ ദിശയിലുള്ള വാല്‍ ഇപ്പോഴും ദൃശ്യമാണെന്നും അതിനാല്‍ 3I/ATLAS-ന്റെ സ്വഭാവം നിഗൂഢമായി തുടരുകയാണെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റില്‍ അവകാശപ്പെടുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ 3I/ATLAS-നെ ഒരു വാല്‍നക്ഷത്രമെന്ന് വിശേഷിപ്പിക്കുമ്പോഴും അതിന്റെ അസ്വാഭാവികമായ സവിശേഷതകള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണ് ശാസ്ത്രലോകം.
ഡിസംബര്‍ 19-ന് ഭൂമിക്ക് ഏകദേശം 270 മില്യണ്‍ (27 കോടി) കിലോമീറ്റര്‍ എന്ന ഏറ്റവും അടുത്ത സുരക്ഷിതമായ അകലത്തിലൂടെ 3I/ATLAS കടന്നുപോകാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ഭൂമിക്ക് അടുത്തെത്തുന്ന ദിവസം മറ്റൊരു നക്ഷത്രവ്യവസ്ഥയില്‍ നിന്നുള്ള ഈ വസ്തുവിനെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് മികച്ച അവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 3I/ATLAS അതിന്റെ നിഗൂഢ സ്വഭാവം കാരണം ലോക ശ്രദ്ധ നേടിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായ ഒരു വസ്തുവല്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ വാല്‍നക്ഷത്രം എന്നാണ് നാസ വിശേഷിപ്പിച്ചിട്ടുള്ളത്.
ഡിസംബര്‍ 13-ന് തായ്‌ലന്‍ഡില്‍നിന്ന് പകര്‍ത്തിയ ഏറ്റവും പുതിയ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആവി ലോബ് പുതിയ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സൂര്യന്റെ ദിശയിലേക്കുളള വാല്‍ ചിത്രത്തില്‍ കാണാം. ഇത് വാല്‍നക്ഷത്രങ്ങളില്‍ സാധാരണയായി കാണാത്ത ഒന്നാണെന്ന് അദ്ദേഹം ബ്ലോഗ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വാല്‍നക്ഷത്രങ്ങളില്‍
ഒരു താത്കാലിക പ്രതിഭാസമായി ഇത്തരത്തിലുള്ള വാല്‍ കാണാറുണ്ടെങ്കിലും 3I/ATLAS-ന്റെ കാര്യത്തില്‍ അങ്ങനെയല്ല. വാല്‍നക്ഷത്രത്തിന്റെ വാല്‍ സൂര്യനെ അഭിമുഖീകരിക്കുന്നതായി കാണപ്പെടുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഇത് സാധാരണ നിലയില്‍ പ്രതീക്ഷിക്കുന്ന ദിശയ്ക്ക് വിപരീതമാണ്. ഇത് കാഴ്ചയിലെ മിഥ്യാബോധമല്ല മറിച്ച് കോമെറ്റില്‍ നിന്ന് പൊടിയും വാതകങ്ങളും പുറന്തള്ളുന്ന രീതി കാരണം സംഭവിക്കുന്ന ഒരു ഭൗതിക സവിശേഷതയാണ്. സൗര വികിരണ സമ്മര്‍ദവും സൗരവാതവും കാരണം വാതകങ്ങളും പൊടി പടലങ്ങളും സൂര്യനില്‍ നിന്ന് അകലേക്ക് തള്ളപ്പെടുന്നതിനാല്‍ വാല്‍ കാണപ്പെടേണ്ടത് ഇത്തരത്തിലല്ല. 3I/ATLAS ന്റെ കാര്യത്തില്‍ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ജൂലായ് 21-നും നവംബര്‍ 30-നും പകര്‍ത്തിയ ചിത്രങ്ങളിലും മറ്റ് ബഹിരാകാശ ദൂരദര്‍ശിനികള്‍ എടുത്ത ചിത്രങ്ങളിലും ഈ വിപരീത വാല്‍ നിരീക്ഷിക്കപ്പെട്ടു. അതിനാല്‍ 3I/ATLAS ന്റെ സ്വഭാവം നിഗൂഢമായി തുടരുന്നുവെന്നും ലോബ് പറയുന്നു.
Content Highlights: Harvard scientist Avi Loeb discusses the enigmatic anti-tail of interstellar object 3I/ATLAS, a rare phenomenon that has scientists questioning its origins. Learn more about this cosmic mystery
Published: 15 Dec 2025, 08:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented