ഓടിടി സേവനമായ യപ്പ് ടീവിയിൽ വൻ ഫ്ളാഷ് സെയിൽ. എല്ലാ ഇന്ത്യ ഭാഷാ പാക്കുകൾക്കും വൻ വിലക്കിഴിവാണ് യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ 12 വ്യത്യസ്ത ഭാഷകളിലുള്ള ഇന്ത്യൻ ചാനലുകൾ യപ്പ് ടീവിയിൽ ആസ്വദിക്കാനാവും.

To advertise here,

വിവിധ ലോക രാജ്യങ്ങളിൽ ന്യായമായ വിലയിലാണ് യപ്പ് ടിവി സേവനങ്ങൾ നൽകുന്നത് എങ്കിലും പുതിയ ഫ്ളാഷ് സെയിലിൽ കൂടുതൽ ആകർഷകമായ നിരക്കിലാണ് ഉപയോക്താക്കൾക്ക് സേവനം ലഭിക്കുക.

ജൂലായ് 24 ന് ആരംഭിച്ച വിൽപനയിൽ ടെലിവിഷൻ പാക്കേജുകൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത നിരക്കിൽ ആസ്വദിക്കാം. ജൂലായ് 28 വരെ കുറഞ്ഞ നിരക്കിലുള്ള പാക്കുകളുടെ വരിക്കാരാവാം.

സൂര്യ ടിവി, മഴവിൽ മനോരമ, ഫ്ളവേഴ്സ് ടിവി, ഏഷ്യാനെറ്റ്, കൈരളി ടിവി മുതലായ ചാനലുകൾ യപ്പ് ടിവിയിൽ ലഭ്യമാണ്. ജനപ്രിയമായ ടെലിവിഷൻ പരിപാടികൾ ഇതിൽ ആസ്വദിക്കാം.

മലയാളം, ബംഗാളി, കന്നഡ, മറാത്തി ഉൾപ്പടെയുള്ള ഭാഷകളിൽ നിന്നുള്ള പരിപാടികൾ, സീരിയലുകൾ, സിനിമകൾ എന്നിവ യപ്പ് ടിവി സബ്സ്ക്രിപിഷനിൽ ലഭ്യമാണ്.