പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഒ.ടി.ടി. സേവനദാതാക്കളായ യപ്പ് ടി.വി. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സിംഗിള്‍ സബ്സ്‌ക്രിപ്ഷന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യപ്പ് ടി.വി. സ്‌കോപ്പ് അവതരിപ്പിച്ചു. 

To advertise here,

സോണി ലൈവ്, സീ5, വൂട്ട് സെലക്ട്, യപ്പ് ടി.വി. തുടങ്ങിയ എല്ലാ പ്രീമിയം ഒ.ടി.ടി. ആപ്പുകളും ഒരൊറ്റ സബ്സ്‌ക്രിപ്ഷനിലൂടെ യപ്പ് ടി.വി. സ്‌കോപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കും. ഇതോടെ ഒന്നിലധികം ആപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരിക എന്ന ബുദ്ധിമുട്ട് പ്രേക്ഷകര്‍ക്ക് ഒഴിവാക്കാനാകും. 

ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സിംഗിള്‍ സബ്‌സ്‌ക്രിപ്ഷന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ യപ്പ് ടി.വി. സ്‌കോപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യപ്പ് ടി.വി. സ്ഥാപകനും സി.ഇ.ഒയുമായ ഉദയ് റെഡ്ഡി പറഞ്ഞു. 

content highlights: YuppTV with BSNL to launch YuppTV Scope Platform