ഇത്തവണത്തെ ഡ്രീം11 ഇന്ത്യന്‍പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്ട്രീമിങ് സേവനമായ യപ്പ്ടിവി സ്വന്തമാക്കി. പത്തിലേറെ രാജ്യങ്ങളില്‍ യപ്പ് ടിവി വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ സാധിക്കും. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യപ്പ് ടിവിയില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യും. 

To advertise here,

ഓസ്‌ട്രേലിയ, യൂറോപ്പ്, മലേഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ (സിംഗപ്പൂര്‍ ഒഴികെ), ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ്, മധ്യേഷ്യ, ദക്ഷിണ/മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ യപ്പ് ടിവി ഐപിഎല്‍ സംപ്രേഷണം ചെയ്യും. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയൊരു വിഭാഗം ഐപിഎല്‍ ആരാധകരും ഓണ്‍ലൈന്‍ സേവനങ്ങളിലൂടെയായിരിക്കും ഐപിഎല്‍ ആസ്വദിക്കുക. 

250-ലധികം ടിവി ചാനലുകള്‍, 3000-ല്‍ അധികം സിനിമകള്‍, 14 ഭാഷകളില്‍ 100+ ടിവി ഷോകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത ടിവി, ഓണ്‍-ഡിമാന്‍ഡ് സേവനദാതാക്കളില്‍ ഒന്നാണ്‌ യപ്പ് ടിവി. 

Content Highlights: yupp tv streaming  dream 11 ipl