കൊച്ചി: വിദ്യാർഥികളിൽ റോബോട്ടിക്സ്, നിർമിത ബുദ്ധി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി വോഡഫോൺ ഐഡിയയുടെ സിഎസ്ആർ വിഭാഗമായ വി ഫൗണ്ടേഷനും എറിക്സണും ചേർന്ന് 'റോബോത്സവ്' എന്ന പുതിയ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. വിദ്യാർഥികൾക്കിടയിൽ ശാസ്ത്ര-സാങ്കേതിക-എൻജിനിയറിങ്-ഗണിത മേഖലകളോട് താത്പര്യവും നവീകരണ ചിന്തയും വളർത്താനാണ് ഈ ഇന്റർ-സ്കൂൾ റോബോട്ടിക്സ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. റോബോട്ടിക്സ് ലാബ് പ്രോഗ്രാമിന്റെ ഭാഗമായി മൊയിനി ഫൗണ്ടേഷനുമായി സഹകരിച്ചാണ് https://robotsav.org/ എന്ന വെബ്സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
റോബോട്ടിക്സ്, 3ഡി പ്രിന്റിങ്, പ്രോഗ്രാമിങ്, വെർച്വൽ റിയാലിറ്റി, ജനറേറ്റീവ് എഐ എന്നീ മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. ഓൺലൈൻ-ഓഫ്ലൈൻ പഠനാനുഭവങ്ങൾക്ക് പുറമെ, വെബ്സൈറ്റ് വഴി രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്ക് ക്വിസ്, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാം. കൂടാതെ ബ്ലോഗുകളിലൂടെയും പ്രത്യേകം തയ്യാറാക്കിയ പഠന സാമഗ്രികളിലൂടെയും വിദ്യാർഥികൾക്ക് തങ്ങളുടെ അറിവ് വർധിപ്പിക്കാം. വിദ്യാർഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് സാങ്കേതികവിദ്യകൾ പഠിക്കാനും നൈപുണ്യം വികസിപ്പിക്കാനും ഈ വെബ്സൈറ്റ് സഹായിക്കും. വരും മാസങ്ങളിൽ വിദ്യാർഥികൾക്കായി കൂടുതൽ ഓഫ്ലൈൻ മത്സരങ്ങളും ആരംഭിക്കും.
വിദ്യാർഥികളിൽ റോബോട്ടിക്സ്, എഐ പഠനം എളുപ്പമാക്കി 'ഡിജിറ്റൽ ഇന്ത്യ'യ്ക്ക് കരുത്തേകുകയാണ് റോബോത്സവിന്റെ ലക്ഷ്യമെന്നും സാങ്കേതികവിദ്യയുടെ ലോകം പര്യവേക്ഷണം ചെയ്യാനും, പുതിയ ആശയങ്ങൾ കണ്ടെത്താനും ഈ പ്ലാറ്റ്ഫോം കുട്ടികളെ സഹായിക്കുമെന്നും വോഡഫോൺ ഐഡിയ ചീഫ് റെഗുലേറ്ററി ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഓഫീസറും വി ഫൗണ്ടേഷൻ ഡയറക്ടറുമായ അംബിക ഖുറാന പറഞ്ഞു.
കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ റോബോട്ടിക്സ്, എഐ എന്നിവ പരിചയപ്പെടുത്തുന്നതിലൂടെ അവരുടെ ജിജ്ഞാസ വർധിപ്പിക്കാനും പ്രശ്നപരിഹാര ശേഷി ശക്തിപ്പെടുത്താനും വരുംതലമുറയിലെ മികച്ച ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് എറിക്സൺ ഇന്ത്യയുടെ സസ്റ്റൈനബിലിറ്റി ആൻഡ് കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി മേധാവി സഹർഷ് സൈമൺ ഡേവിഡ് വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 20 റോബോട്ടിക്സ് ലാബുകളിലൂടെ പതിനായിരത്തോളം വിദ്യാർഥികൾക്ക് ഈ പ്രോഗ്രാമിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
Content Highlights: Vi Foundation and Ericsson have jointly launched the 'Robotsav' web platform to provide school students across India with hands-on learning and competitive opportunities in Robotics, AI, and STEM subjects.
Published: 01 Aug 2026, 02:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented