തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്ര മാസ്‌കോട്ട് പ്രകാശനം ചെയ്തു. മത്സരവിജിയകളെ ആദരിക്കുന്ന ചടങ്ങും നടന്നു.

തിരുവനന്തപുരം: ആധാർ സേവനങ്ങളുടെ പ്രചാരം വളർത്തുന്നതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ ആധാർ മാസ്‌കോട്ട് പുറത്തിറക്കി. തൃശൂർ സ്വദേശിയായ അരുൺ ഗോകുലാണ് 'ഉദയ്' (Udai) എന്ന് പേരിട്ടിരിക്കുന്ന ഈ മാസ്‌കോട്ട് രൂപകൽപന ചെയ്തത്. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ലളിതമായി മനസിലാക്കാൻ ജനങ്ങളെ സഹായിക്കും. ആധാർ അപ്‌ഡേറ്റുകൾ, ഓതന്റിക്കേഷൻ, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യകൾ, ആധാറിന്റെ സുരക്ഷിതമായ ഉപയോഗം തുടങ്ങി ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയത്തിനായി ഈ മാസ്കോട്ടിനെ യുഐഡിഎഐ ഉപയോഗപ്പെടുത്തും.
ആധാർ മാസ്കോട്ടിന് വേണ്ടി 'മൈഗവ്' (MyGov) പ്ലാറ്റ്‌ഫോമിലൂടെ ദേശീയ തലത്തിൽ ഡിസൈൻ, നാമകരണ മത്സരങ്ങൾ യുഐഡിഎഐ സംഘടിപ്പിച്ചിരുന്നു. ഇതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ എന്നിവരിൽ നിന്നായി 875 എൻട്രികൾ ലഭിച്ചു.
മാസ്‌കോട്ട് ഡിസൈൻ മത്സരത്തിൽ കേരളത്തിലെ തൃശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സമ്മാനം നേടി. പൂനെയിൽ (മഹാരാഷ്ട്ര) നിന്നുള്ള ഇദ്രിസ് ദാവൈവാല, ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കൃഷ്ണ ശർമ്മ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മാസ്‌കോട്ടിന് പേരിടാനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സമ്മാനം നേടി. പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലപ്പില്ല മൂന്നാം സ്ഥാനവും നേടി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്ര മാസ്‌കോട്ട് പ്രകാശനം ചെയ്തു. മത്സരവിജിയകളെ ആദരിക്കുന്ന ചടങ്ങും നടന്നു. ഇന്ത്യയിലെ നൂറ്കോടിയിലധികം വരുന്ന ജനങ്ങൾക്ക് ആധാർ ആശയവിനിമയം ലളിതവും, കൂടുതൽ ഉൾക്കൊള്ളുന്നതും, കൂടുതൽ ബന്ധപ്പെടുത്താവുന്നതുമാക്കുന്നതിനുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു ചുവടുവയ്പ്പാണ് മാസ്കോട്ടിന്റെ പ്രകാശനം എന്ന് യുഐഡിഎഐ ചെയർമാൻ പറഞ്ഞു.
മാസ്‌കോട്ട് രൂപകൽപ്പന ചെയ്യുന്നതിനും പേരിടുന്നതിനും വേണ്ടി ജനങ്ങളെ പങ്കെടുപ്പിച്ച് ദേശീയതലത്തിൽ നടന്ന തുറന്ന മത്സരത്തിലൂടെ 'പങ്കാളിത്തം വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുക'യെന്ന ആധാറിന്റെ പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഉറപ്പിച്ചതായി സിഇഒ ഭുവനേഷ് കുമാർ പറഞ്ഞു. മത്സരത്തിന് ലഭിച്ച മികച്ച പ്രതികരണം ഈ പൊതുസംവിധാനവുമായി ജനങ്ങൾ എത്ര ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സുഹൃത്തായും വഴികാട്ടിയായും മാസ്‌കോട്ട് അതിന്റെ യാത്ര ആരംഭിക്കുമ്പോൾ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ അത് ജനങ്ങളെ സഹായിക്കുമെന്ന് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് സി വർമ പറഞ്ഞു.
Content Highlights: UIDAI Launches New Aadhaar Mascot 'Udai': Thrissur Native Arun Gokul Wins National Design Contest
Published: 08 Jan 2026, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented