ഒരേയൊരു കാര്യത്തിൽ ടെക് ഭീമനായ ഗൂഗിൾ നിലവിൽ എതിരാളികളേക്കാൾ പിന്നിലാണെന്ന് തുറന്ന് സമ്മതിച്ച് സിഇഒ സുന്ദർ പിച്ചൈ. നിർമ്മിതബുദ്ധിയാൽ പ്രവർത്തിക്കുന്ന കോഡിങ് ഏജന്റുകളുടെ കാര്യത്തിൽ എതിരാളികളെക്കാൾ മുന്നിലെത്താൻ ഗൂഗിളിന് കഴിഞ്ഞിട്ടില്ലെന്നാണ് ദ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഓട്ടോമേറ്റഡ് പ്രോഗ്രാമിങ്ങിൽ ഗൂഗിൾ പിന്നിലാണോ എന്ന ചോദ്യത്തിനാണ് പിച്ചൈ ഉത്തരം നൽകിയത്.

To advertise here,

ഡെവലപ്പർമാർക്ക് സങ്കീർണ്ണവും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ സോഫ്റ്റ്‌വെയർ ജോലികൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിൽ ആന്ത്രോപിക് പോലുള്ള എതിരാളികൾ മുന്നിലെത്തിയതായി അദ്ദേഹം സമ്മതിച്ചു. ജനറൽ ഇന്റലിജൻസ് ഫീച്ചറുകളിൽ ഗൂഗിളിന്റെ മോഡലുകൾ ഇപ്പോഴും ഏറ്റവും മികച്ചതാണെങ്കിലും പ്രോഗ്രാമിങ് ടൂളുകളുടെ കാര്യത്തിൽ കമ്പനിക്ക് താത്കാലിക തടസ്സം നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഗൂഗിൾ കഠിനാധ്വാനം ചെയ്യുകയാണെന്നും കോഡിങ്ങിൽ ഉടൻ തന്നെ മുൻനിരയിലെത്തുമെന്നും സുന്ദർ പിച്ചൈ പറയുന്നു. നേരിട്ടുള്ള ഉപഭോക്തൃ ഡാറ്റയുടെ അഭാവമാണ് ഏജന്റ് കോഡിങ്ങിൽ ഗൂഗിൾ പിന്നാക്കം പോകാനുള്ള ഒരു കാരണം എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ആന്ത്രോപിക് പോലുള്ള എതിരാളികൾ വളരെ പ്രചാരമുള്ള ഇന്റർഫേസുകളിലൂടെ ഡെവലപ്പർ വിപണിയിൽ നേരത്തെതന്നെ ഇടം നേടി. ഡാറ്റാ ഫ്‌ളോകളിലേക്ക് പ്രവേശനം നേടുക എന്നത് കോഡിങ്ങിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

എന്നാൽ ഗൂഗിൾ ജെമിനി 3.5 ഫ്‌ളാഷ് പുറത്തിറക്കി ഗൂഗിൾ ഒരു വലിയ മുന്നേറ്റം നടത്തിയെന്ന് വിശ്വസിക്കുന്നു. ചില മേഖലകളിൽ പിന്നിലായിരുന്നു എന്നത് പരിഹരിക്കാൻ അത് ഒരു പരിധിവരെ സഹായിച്ചു. കൂടുതൽ പരിഷ്‌കരണം നടത്തും. എന്നാൽ കോഡിങ്ങിൽ ഗൂഗിളിനുള്ളിലെ സാഹചര്യം വ്യത്യസ്തമാണ്. ഗൂഗിൾ എഞ്ചിനീയർമാർ സ്വന്തം കോഡിങ് എഐ ആന്റിഗ്രാവിറ്റി 2.0 വളരെയധികം ഉപയോഗിക്കുന്നുണ്ട്. ഈ രംഗത്തെ കടുത്ത മത്സരത്തിൽ നിന്ന് ഗൂഗിൾ പുറത്തായിട്ടില്ല., കമ്പനി നിലവിൽ ഏജന്റ് കോഡിംഗിൽ പിന്നിലാണെങ്കിലും ഉടൻ തന്നെ മുൻനിരയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.