2024 ൽ തന്നെ ബ്ലൂ-റേ ഡിസ്കുകളുടേയും മറ്റ് ഒപ്റ്റിക്കൽ ഡിസ്ക് ഫോർമാറ്റുകളുടെയും നിർമാണം അവസാനിപ്പിക്കുമെന്ന് 2024 ൽ തന്നെ സോണി പ്രഖ്യാപിച്ചിരുന്നു.

ബ്ലൂ റേ ഡിസ്ക് റെക്കോർഡറുകളുടെ നിർമാണം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും വലിയ ബ്ലൂ-റേ ഡിസ്ക് നിർമാതാക്കളായ സോണി കോർപ്പറേഷൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആവശ്യം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2026 ഫെബ്രുവരി മുതൽ എല്ലാ ബ്ലൂ-റേ ഡിസ്ക് റെക്കോർഡർ മോഡലുകളുടെയും ഷിപ്പിങ് ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നും ഇതിന് പകരമായി പുതിയ മോഡലുകൾ ഉണ്ടാവില്ലെന്നും ഫെബ്രുവരി 9-ന് സോണി അറിയിച്ചു.
2024 ൽ തന്നെ ബ്ലൂ-റേ ഡിസ്കുകളുടേയും മറ്റ് ഒപ്റ്റിക്കൽ ഡിസ്ക് ഫോർമാറ്റുകളുടെയും നിർമാണം അവസാനിപ്പിക്കുമെന്ന് 2024 ൽ തന്നെ സോണി പ്രഖ്യാപിച്ചിരുന്നു. ഒപ്റ്റിക്കൽ സ്റ്റോറേജ് വിപണിയിൽ മുന്നേറ്റമില്ലാതായതോടെ മീഡിയ ഡിവിഷനിലെ 40 ശതമാനം ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. റെക്കോർഡ് ചെയ്യാവുന്ന ബ്ലൂ-റേ ഡിസ്കുകൾ, മിനി ഡിസ്കുകൾ (MiniDiscs), എം.ഡി. ഡേറ്റ (MD data), മിനി ഡി.വി. (MiniDV) കാസറ്റുകൾ എന്നിവ ഇനി നിർമ്മിക്കില്ലെന്നാണ് കമ്പനി കഴിഞ്ഞ വർഷം നടത്തിയ പ്രഖ്യാപനം.
2026-ലേക്ക് എത്തുമ്പോൾ, എല്ലാ ബ്ലൂ-റേ ഡിസ്ക് റെക്കോർഡറുകളുടെയും വിൽപന അവസാനിപ്പിക്കുകയാണെന്ന് ഈ സാങ്കേതിക ഭീമൻ വ്യക്തമാക്കി. അതായത് നിലവിലുള്ള സ്റ്റോക്ക് തീരുന്നതോടെ ഉപഭോക്താക്കൾക്ക് ഇവ വാങ്ങാൻ കഴിയില്ല. പുതിയ തീരുമാനപ്രകാരം BDZ-ZW1900- 2024, BDZ-FBT4200/FBT2200/FBW2200 ( 2023) മോഡലുകൾ നിർത്തലാക്കി.
എന്നാൽ, ബ്ലൂ-റേ പ്ലെയർ ബിൽറ്റ്-ഇൻ ആയിട്ടുള്ള ബ്ലൂ-റേ റെക്കോർഡറുകളെ മാത്രമാണ് ഈ തീരുമാനം ബാധിക്കുക. ഡിസ്കുകൾ പ്ലേ ചെയ്യുന്നതിനുള്ള ബ്ലൂ-റേ ഡിസ്ക് പ്ലെയറുകൾ താത്കാലികമായി തുടരുമെന്ന് സോണി വ്യക്തമാക്കിയിട്ടുണ്ട്.
യുഗാന്ത്യത്തിലേക്കുള്ള യാത്ര
2023 ൽ ലോകത്തിലെ ആദ്യത്തെ ബ്ലൂ-റേ ഡിസ്ക് റെക്കോർഡർ അവതരിപ്പിച്ചുകൊണ്ട് തുടക്കമിട്ട ഒരു കാലഘട്ടത്തിനാണ് സോണിയുടെ ഈ പുതിയ പ്രഖ്യാപനത്തോടെ അന്ത്യമാകുന്നത്. ഡിസ്കുകൾ പോലുള്ള ഫിസിക്കൽ സ്റ്റോറേജ് സംവിധാനങ്ങൾക്ക് പകരം ഓൺലൈൻ സ്ട്രീമിങ് സംവിധാനങ്ങൾ പ്രചാരം നേടിക്കഴിഞ്ഞു. എങ്കിലും സാധാരണ ബ്ലൂ-റേ ഡിസ്കുകളുടെയും യു.എച്ച്.ഡി. (UHD) ബ്ലൂ-റേ പ്ലെയറുകളുടെയും നിർമാണം നിർത്താൻ നിലവിൽ പദ്ധതിയില്ലെന്ന് കമ്പനി പറയുന്നു. എന്നാൽ, അടുത്ത വർഷം ടി.സി.എൽ. സോണിയുടെ ഹോം എന്റർടൈൻമെന്റ് ഡിവിഷന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ കാര്യങ്ങൾ മാറിയേക്കാം.
കഴിഞ്ഞ ദശാബ്ദത്തിൽ നിരവധി കമ്പനികളാണ് ബ്ലൂ-റേ വിപണിയിൽ നിന്ന് ഘട്ടം ഘട്ടമായി പിൻമാറുകയോ ഉത്പാദനം കുറയ്ക്കുകയോ ചെയ്തത്. 2018 ൽ ഓപ്പോ തങ്ങളുടെ ബിസിനസ് അവസാനിപ്പിച്ചു. പിന്നാലെ ബ്ലൂ-റേ, യു.എച്ച്.ഡി. ബ്ലൂ-റേ പ്ലെയറുകളുടെ നിർമ്മാണം നിർത്തുമെന്ന് സാംസങും പ്രഖ്യാപിച്ചു. 2024-ൽ എൽ.ജി.യും ബ്ലൂ-റേ പ്ലെയർ നിർമ്മാണം അവസാനിപ്പിച്ചു.
അതേസമയം, ബ്ലൂ-റേ സിനിമകൾക്കും ടെലിവിഷൻ പരിപാടികൾക്കും മറ്റ് മീഡിയകൾക്കും ഇന്നും സ്ഥിരമായ ആവശ്യക്കാരുണ്ട്. സോണി വിപണി വിട്ടെങ്കിലും അസൂസ്, എൽ.ജി., പയനിയർ തുടങ്ങിയ കമ്പനികൾ ഇപ്പോഴും ഡ്രൈവുകൾ നിർമിക്കുന്നുണ്ട്. പാനസോണിക് , വെർബറ്റിം തുടങ്ങിയ വൻകിട ബ്രാൻഡുകളും ബ്ലൂ-റേ നിർമാണം തുടരുന്നുണ്ട്.
Content Highlights: The End of an Era: Why Sony is Killing Its Iconic Blu-ray Disc Recorders
Published: 12 Feb 2026, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented