
സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിനേയും ട്വിറ്ററിനേയും പിന്നിലാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ് അതിവേഗം വളരുന്നതായി പുതിയ റിപ്പോര്‍ട്ട്. തങ്ങളുടെ സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 18 ശതമാനം വളര്‍ന്ന് 33.2 കോടിയായി ഉയര്‍ന്നുവെന്ന് സ്‌നാപ്ചാറ്റ് പറഞ്ഞു.
ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ നഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം, ട്വിറ്ററിന് അമേരിക്കയില്‍ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ട് ശതമാനം വളര്‍ച്ചയും ആഗോളതലത്തില്‍ 15 ശതമാനം വളര്‍ച്ചയുമാണുണ്ടായത്.
സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പിന്റെ വരുമാനം 38 ശതമാനം വളര്‍ന്ന് 2022 മാര്‍ച്ച് 31-ന് 106 കോടി ഡോളറിലെത്തി.
ഒരു വര്‍ഷം കൊണ്ട് 44 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ തങ്ങള്‍ക്കായെന്ന് കമ്പനി പറഞ്ഞു. എങ്കിലും യുക്രൈനിലെ റഷ്യന്‍ അധിനിവേശം സ്‌നാപ്ചാറ്റിന്റെ വരുമാനത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. എങ്കിലും യുദ്ധത്തിന്റെ സ്വാധീനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സ്‌നാപ്പ് സിഎഫ്ഒ ഡെറെക് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
ശരാശരി 25 കോടി ഉപഭോക്താക്കള്‍ പ്രതിദിനം സ്‌നാപ്ചാറ്റിലെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ ഉപയോഗിക്കുന്നുണ്ട്. 25 വയസിന് മുകളില്‍ പ്രായമുള്ള സ്‌നാപ്ചാറ്റര്‍മാരുടെ പ്രതിദിന ഉപയോഗവും ഉള്ളടക്കങ്ങളും വര്‍ഷാവര്‍ഷം 25 ശതമാനത്തിലേറെ വര്‍ധിക്കുന്നുണ്ടെന്നും സ്‌നാപ്ചാറ്റ് പറയുന്നു.
ഫെയ്‌സ്ബുക്കിന്റെയും അനുബന്ധ സേവനങ്ങളുടേയും ആധിപത്യത്തില്‍ പിന്നിലേക്ക് തള്ളപ്പെട്ട സേവനമാണ് സ്‌നാപ്ചാറ്റ്. ഇന്‍സ്റ്റാഗ്രാം ആണ് സ്‌നാപ്ചാറ്റിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത്. ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളെ നഷ്ടമാകുന്നുവെന്നതും സ്‌നാപ്ചാറ്റിന് ആളുകള്‍ കൂടുന്നുവെന്നുതും സോഷ്യല്‍ മീഡിയാ രംഗത്തെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്താവുന്നതാണ്.
Content Highlights: snapchat daily active users, facebook, twitter
Published: 22 Apr 2022, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented