സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റില്‍ പുതിയ ചാറ്റ് ബോട്ട് അവതരിപ്പിച്ചു. മൈ എഐ (My AI) എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ് ബോട്ട് ഓപ്പണ്‍ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂള്‍ ആയ ചാറ്റ് ജിപിടിയുടെ പിന്തുണയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്‌നാപ് ചാറ്റിലൂടെ ലഭ്യമാക്കിയിരിക്കുന്ന ചാറ്റ് ജിപിടിയുടെ ഒരു മൊബൈല്‍ പതിപ്പാണിത് എന്ന് പറയാം.
നിലവില്‍ സ്‌നാപ്ചാറ്റ് പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കാണ് മൈ എഐ ഉപയോഗിക്കാന്‍ സാധിക്കുക. 3.99 ഡോളര്‍ (329 രൂപ) നിരക്കിലാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍. സ്‌നാപ്ചാറ്റിന്റെ മറ്റ് പ്രത്യേക ഫീച്ചറുകളും ഈ പ്ലാനില്‍ ലഭിക്കും.
സുഹൃത്തുക്കള്‍ക്ക് എന്ത് പിറന്നാള്‍ സമ്മാനം കൊടുക്കുമെന്ന് അഭിപ്രായം ചോദിക്കാനും യാത്രകള്‍ ആസൂത്രണം ചെയ്യാനും പാചകവിധികള്‍ ചോദിക്കാനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഈ ചാറ്റ്‌ബോട്ട് പ്രയോജനപ്പെടുത്താനാവും.
അതേസമയം എന്തിനെകുറിച്ചും സംസാരിക്കുന്ന ഈ ചാറ്റ്‌ബോട്ടിന് പിഴവുകള്‍ സംഭവിക്കാമെന്ന മുന്നറിയിപ്പും സ്‌നാപ്ചാറ്റ് നല്‍കി. പരിമിതികളെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും പിഴവുകള്‍ക്ക് മുന്‍കൂട്ടി ക്ഷമചോദിക്കുന്നുവെന്നും സ്‌നാപ്ചാറ്റ് പറഞ്ഞു.
മൈ എഐയുമായി രഹസ്യങ്ങളൊന്നും പങ്കുവെക്കരുത്. ഒരു നിര്‍ദേശത്തിന് വേണ്ടി ഇതിനെ മാത്രം ആശ്രയിക്കരുതെന്നും സ്‌നാപ്ചാറ്റ് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളുമായുള്ള സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. ചാറ്റ്‌ബോട്ടിന്റെ കൃത്യത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈ ചാറ്റുകള്‍ പരിശോധിക്കുകയും ചെയ്യും.
Content Highlights: Snapchat Launched new Chatbot My AI Powered By ChatGPT
Published: 28 Feb 2023, 10:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented