പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം സ്വദേശി ബിബിന്‍ ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിയായ 15-കാരിയുടെ നഗ്നദൃശ്യങ്ങളാണ് പ്രതി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി പണം സമ്പാദിച്ചതായും പറയുന്നു.
സ്നാപ്ചാറ്റ് വഴി പരിചയം സ്ഥാപിച്ചാണ് പ്രതി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയും ഇയാളും ഒരിക്കലും നേരില്‍പോലും കണ്ടിരുന്നില്ല. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് എറണാകുളത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ തേഞ്ഞിപ്പലത്ത് സമാനമായ മറ്റൊരു കേസിലും ബിബിന്‍ അറസ്റ്റിലായിരുന്നു. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.
Content Highlights: A tattoo artist has been arrested for circulating nude photos of a 15-year-old girl in Palakkad.
Published: 14 Sept 2025, 10:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented