റെഡ്മി നോട്ട് 15 സീരീസ് താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഷാവോമി. മിഡ്റേഞ്ച് വിഭാഗത്തില്‍പെട്ട ഈ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കുന്ന തീയതി വ്യക്തമല്ല. എങ്കിലും 2026 ജനുവരി ആറിന് ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റെഡ്മി ഇന്ത്യ പേജില്‍ പങ്കുവെച്ച ടീസര്‍ നല്കുന്ന വിവരം അനുസരിച്ച് റെഡ്മി നോട്ട് 15 5ജി 108 എംപി മെഗാപിക്സല്‍ എഡിഷന് ആയിരിക്കും സീരിസിലെ ബേസ് മോഡല്‍. ഈ ഫോണ്‍ അവതരിപ്പിച്ചതിന് ശേഷമായിരിക്കും നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് ഫോണുകള്‍ അവതരിപ്പിക്കുകയെന്നാണ് ടിപ്പ്സ്റ്റര്‍മാര്‍ നല്കുന്ന സൂചന.
റെഡ്മി നോട്ട് 15 നുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. കനം കുറഞ്ഞ ഫോണ്‍ എന്ന നിലയിലാവും ഫോണ്‍ വിപണനം ചെയ്യപ്പെടുക.
റെഡ്മി നോട്ട് 15 പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
റെഡ്മി നോട്ട് 15 ല്‍ 6.77 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആയിരിക്കുമെന്നാണ് പ്രതീക്ഷ. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനറും ഇതിലുണ്ടാവും.
ഫോണിന്റെ ചൈനീസ് വേരിയന്റില്‍ ഐപി 65 വാട്ടര്‍ ആന്റ് ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങ് ഉണ്ട്. ഇന്ത്യന്‍ പതിപ്പിന് ഐപി 68 റേറ്റിങ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറയായിരിക്കും മറ്റൊരാകര്‍ഷണം. 108 എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയായിരിക്കും റിയര്‍ ക്യാമറയില്‍. 20 എംപി സെല്‍ഫി ക്യാമറയും ഫോണില്‍ പ്രതീക്ഷിക്കുന്നു.
സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്പ്സെറ്റ് ആയിരിക്കും ഫോണില്‍. 5520 എംഎഎച്ച് ബാറ്ററിയ്ക്കൊപ്പം 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 16 പകരം, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഓഎസ് 2 ആയിരിക്കും ഇതില്‍.
റെഡ്മി നോട്ട് 15 ന് 20000 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് നോര്‍ഡ് സിഇ 5, ഇന്‍ഫിനിക്സ് ജിടി 30, റിയല്‍മി പി4 എന്നിവയായിരിക്കും വിപണിയിലെ എതിരാളികള്‍.
Content Highlights: Xiaomi confirms the upcoming launch of the Redmi Note 15 series in India. Discover expected features, camera specs, battery, price, and rivals.
Published: 09 Dec 2025, 10:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented