ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഷാവോമി 18 പ്രോ ഇന്ത്യയിലേക്കെത്തുന്നു. ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ നടന്ന ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ഡേ പരിപാടിയിലാണ് പ്രഖ്യാപനം. വരും മാസങ്ങളിൽ ഈ ഫോൺ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഷാവോമി ഇന്ത്യ പ്രൊഡക്ട് മാർക്കറ്റിങ് അസോസിയേറ്റ് ഡയറക്ടർ ഗൗതം ബത്ര പറഞ്ഞു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രൊസസറിൽ ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണുകളിലൊന്നാണ് ഷാവോമി 18 പ്രോ.
സവിശേഷതകൾ
സാധാരണ സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് ഡിസ്പ്ലേകളോടുകൂടിയാണ് (Dual Display) ഈ ഫോൺ ഒരുക്കിയിരിക്കുന്നത്.
- പ്രധാന ഡിസ്‌പ്ലേ: 6.4 ഇഞ്ച് ഫ്ലാറ്റ് 1.5K LTPO AMOLED ഡിസ്‌പ്ലേ (120Hz റിഫ്രഷ് റേറ്റ്, 4,000 nits പീക്ക് ബ്രൈറ്റ്‌നസ്).
- പിൻവശത്തെ ഡിസ്‌പ്ലേ: ക്യാമറ മോഡ്യൂളിന് സമീപമുള്ള 2.7 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ (120Hz റിഫ്രഷ് റേറ്റ്, 4,000 nits ബ്രൈറ്റ്‌നസ്). നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും വിജറ്റുകൾ ഉപയോഗിക്കാനും പ്രധാന ക്യാമറ വഴി സെൽഫികൾ എടുക്കാനും ഇത് സഹായിക്കുന്നു.
- Super Pixel Display 2.0: വശങ്ങളിൽ നിന്ന് മറ്റുള്ളവർ സ്ക്രീനിലേക്ക് ഒളിഞ്ഞുനോക്കുന്നത് തടയുന്ന പ്രൈവസി ഫീച്ചർ.
- പ്രൊസസ്സർ & പെർഫോമൻസ്: 2nm ആർക്കിടെക്ചറിൽ നിർമ്മിച്ച ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രൊസസ്സർ.
- റാം & സ്റ്റോറേജ്: 12GB അല്ലെങ്കിൽ 16GB റാം, 256GB, 512GB അല്ലെങ്കിൽ 1TB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ.
- കൂളിംഗ് സിസ്റ്റം: ഹെവി ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത റിംഗ് ഷേപ്പ്ഡ് കോൾഡ് പമ്പ് കൂളിംഗ് സിസ്റ്റം.
ലൈക്ക ക്യാമറകൾ:
- പ്രധാന ക്യാമറ: 200MP ലൈറ്റ് ഫ്യൂഷൻ 960 (OIS പിന്തുണയോടെ).
- ടെലിഫോട്ടോ ക്യാമറ: 200MP പെരിസ്കോപ്പ് ക്യാമറ (3.2x ഓപ്റ്റിക്കൽ സൂം, OIS, 12cm മാക്രോ ഷോട്ടുകൾ).
- അൾട്രാ വൈഡ് ക്യാമറ: 50MP ക്യാമറ.
- സെൽഫി ക്യാമറ: 50MP ഫ്രണ്ട് ക്യാമറ.
- ബാറ്ററിയും ചാർജിങും: 7,000mAh സിലിക്കൺ-കാർബൺ ബാറ്ററി, 100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിങ് പിന്തുണ.
- മറ്റ് സവിശേഷതകൾ: ആൻഡ്രോയിഡ് 17 അധിഷ്ഠിത HyperOS 4, വൈഫൈ 7, അൾട്രാ-വൈഡ്ബാന്റ് (UWB), USB 3.2 Gen 1 പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റൻസ്, പ്രത്യേക AI ബട്ടൺ.
വില
ഷവോമി 18 പ്രോയുടെ ഇന്ത്യയിലെ ഔദ്യോഗിക വിലയോ ലോഞ്ച് തീയതിയോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മുൻ മോഡലായ ഷവോമി 17 ഇന്ത്യയിൽ ₹89,999 രൂപയ്ക്കാണ് അവതരിപ്പിച്ചത് എന്നതിനാൽ, ഷവോമി 18 പ്രോയുടെ വില ₹1,00,000 കവിയാനാണ് സാധ്യത.
Content Highlights: Xiaomi has announced that its upcoming flagship smartphone, the Xiaomi 18 Pro—featuring a dual display, Snapdragon 8 Elite Extreme Gen 6 processor, 200MP Leica cameras, and a massive 7,000mAh battery—will soon launch in India.
Published: 10 Oct 2026, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented