നിര്‍മിതബുദ്ധി (എഐ) വന്‍തോതിലുള്ള തൊഴില്‍നഷ്ടത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇക്കാര്യത്തില്‍ വിശദമായ പ്രതികരണവുമായി ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. എഐ ഇല്ലാതാക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്ന ജോലികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ 'യഥാര്‍ത്ഥ ജോലി'യായി കണക്കാക്കപ്പെടണമെന്നില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓപ്പണ്‍എഐയുടെ ഡെവ്ഡേ കോണ്‍ഫറന്‍സിനിടെ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവില്‍ ലോകത്ത് ഏറ്റവുമധകം വിപണിമൂല്യം കണക്കാക്കപ്പെടുന്ന നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പാണ് ഓപ്പണ്‍ എഐ.

To advertise here,

എഐ ഏകദേശം നൂറ് കോടി വൈജ്ഞാനിക തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാനുള്ള സാധ്യതയെക്കുറിച്ചുളള ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. അമ്പത് വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരു കര്‍ഷകന്റെ കാര്യം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും ഇന്ന് ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ അതൊന്നും യഥാര്‍ഥ ജോലികളല്ല എന്ന് ആ കര്‍ഷകന്‍ പറഞ്ഞേക്കാം. ഭക്ഷണം ഉത്പാദിപ്പിക്കുകയും ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ ഒരു കര്‍ഷകന്‍ ചെയ്യുന്ന അധ്വാനമാണ് 'യഥാര്‍ത്ഥ ജോലി'.ആധുനിക കാലത്തെ പല ജോലികളും 'യഥാര്‍ത്ഥ ജോലി' അല്ല എന്നുമാത്രമല്ല 'സമയം കളയാനുള്ള വിനോദം' പോലെ കര്‍ഷകന് തോന്നാം.

ഇന്റര്‍നെറ്റ് സൃഷ്ടിച്ച ജോലികളെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും ആ കര്‍ഷകന് കഴിയണമെന്നില്ല. ഭാവിയിലെ ജോലികളും അതുപോലെ യഥാര്‍ഥ ജോലികളായി ഇപ്പോള്‍ തോന്നാനിടയില്ല. ജോലികള്‍ പരിണമിച്ചുകൊണ്ടിരിക്കും. അതിനാല്‍ എഐ കാരണം ജോലി നഷ്ടപ്പെടുന്നതിനെക്കുറിച്ച് അമിതമായി ആശങ്കപ്പെടേണ്ടതില്ല. കാലക്രമേണ കാര്യങ്ങള്‍ ശരിയാകു. ധാരാളം ജോലികള്‍ പുതുതായി കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.