ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയോ, ഹാര്ഡ്വെയര് നിര്‍മ്മിക്കുകയോ, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്ന പരമ്പരാഗത ടെക് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവര്‍ക്ക് കുറച്ച് ജീവനക്കാര്‍ മതി.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
വരുമാനം നേടുന്നതുമായി ബന്ധപ്പെട്ട ഒരു വിശകലനത്തില്‍ ലോകത്തെ പ്രമുഖ ടെക് കമ്പനികളെയെല്ലാം മറികടന്ന് മറ്റൊരു കമ്പനി മുന്നിലെത്തി. ഓരോ ജീവനക്കാരനില്‍ നിന്നും എത്ര വരുമാനം നേടുന്നു എന്ന തരത്തിലുള്ള കണക്കില്‍ ആപ്പിള്‍, എന്‍വിഡിയ, ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള ഭീമന്മാരെയാണ് ഒണ്‍ലിഫാന്‍സ് എന്ന കമ്പനി മറികടന്നത്. ഫിനാന്‍ഷ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബാര്‍ചാര്‍ട്ടിന്റെ വിശകലനം അനുസരിച്ച് ഈ പ്ലാറ്റ്ഫോം ഓരോ ജീവനക്കാരനില്‍ നിന്നും 37.6 മില്യണ്‍ (3.76 കോടി) ഡോളര്‍ വരുമാനമാണ് നേടുന്നത്. വമ്പന്‍ ടെക് കമ്പനികളെയെല്ലാം മറികടക്കുന്നതാണ് ഈ കണക്ക്.
ലോകത്തെ മുന്‍നിര ടെക് കമ്പനികളുടെ കാര്യമെടുത്താല്‍ എന്‍വിഡിയ ഒരു ജീവനക്കാരനില്‍നിന്ന് 3.6 മില്യണ്‍ ഡോളറും, ആപ്പിള്‍ 2.4 മില്യണ്‍ ഡോളറും, മെറ്റ 2.2 മില്യണ്‍ ഡോളറും, ഗൂഗിള്‍ 1.9 മില്യണ്‍ ഡോളറും, ഓപ്പണ്‍എഐയും മൈക്രോസോഫ്റ്റും 1.1 മില്യണ്‍ ഡോളറുമാണ് നേടിയത്.
ഓരോ ജീവനക്കാരനില്‍ നിന്നുമുള്ള വരുമാനം എന്ന അളവുകോല്‍ ഒരു കമ്പനിയുടെ മൊത്തത്തിലുള്ള വലുപ്പത്തെയോ വിപണി മൂല്യത്തെയോ പ്രതിഫലിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. മറിച്ച് അതിന്റെ പ്രവര്‍ത്തനക്ഷമതയെയാണ് സൂചിപ്പിക്കുന്നത്. ഈ വിശകലനത്തില്‍ മുന്നിലാണെങ്കിലും 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 1.3 ബില്യണ്‍ (130 കോടി) ഡോളര്‍ മത്രമായിരുന്നു. ടെക് ഭീമന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സംഖ്യയാണിത്.
ഏകദേശം 42 ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1.3 ബില്യണ്‍ ഡോളറാണ് വാര്‍ഷിക വരുമാനം നേടുന്നത്. സബ്സ്‌ക്രിപ്ഷനുകളിലൂടെയും ടിപ്പുകളിലൂടെയും പ്രേക്ഷകരില്‍ നിന്ന് നേരിട്ട് പണം സമ്പാദിക്കുന്ന 2.1 ദശലക്ഷം സ്വതന്ത്ര ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്ക് ഈ പ്ലാറ്റ്‌ഫോം ആതിഥേയത്വം വഹിക്കുന്നു. പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന എല്ലാ ഇടപാടുകള്‍ക്കും കമ്പനി 20 ശതമാനം കമ്മീഷന്‍ ഈടാക്കുന്നു. ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്ക് അവരുടെ വരിക്കാരില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനം ലഭിക്കുന്നു. കമ്പനി അടിസ്ഥാന സൗകര്യങ്ങളും പണമടയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കുക മത്രമാണ് ചെയ്യുന്നത്.
ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയോ, ഹാര്ഡ്വെയര് നിര്‍മ്മിക്കുകയോ, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്ന പരമ്പരാഗത ടെക് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവര്‍ക്ക് കുറച്ച് ജീവനക്കാര്‍ മതി. നിര്‍മ്മാതാവില്‍ നിന്ന് ഉപഭോക്താവിലേക്ക് നേരിട്ടുള്ള ഇടപാടുകള്‍ സുഗമമാക്കുന്ന പ്ലാറ്റ്‌ഫോം അധിഷ്ഠിത ബിസിനസ്സ് മോഡലുകളുടെ ലാഭക്ഷമതയാണ് ഇവരുടെ പ്രകടനം വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാത്തരം ക്രിയേറ്റര്‍മാരുടെയും ഒരു പൊതുവേദിയാണെന്ന് കമ്പനി സ്വയം പറയുന്നുണ്ടെങ്കിലും മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കവുമായി ബന്ധപ്പെട്ട വിമര്‍ശം കമ്പനി നേരിടുന്നുണ്ട്.
Content Highlights: Discover how tech company achieved unprecedented revenue per employee, surpassing tech giants like Apple and Google. Explore its efficient creator-to-consumer model.
Published: 26 Oct 2025, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented