ഉപകരണ നിർമാണത്തിൽ മാത്രമല്ല ഇന്ത്യയിൽ സോഫ്റ്റ്‌വെയർ വികസനരംഗത്തും നേട്ടം കൊയ്യുകയാണ് ആപ്പിൾ. പുതുതായി ആരംഭിച്ച അനുബന്ധ സ്ഥാപനമായ 'ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ' (Apple Operations India) വഴി 2026 സാമ്പത്തിക വർഷത്തിൽ സോഫ്റ്റ്‌വെയർ വികസനത്തിലൂടെ കമ്പനി ₹650 കോടി വരുമാനം നേടി.
രജിസ്ട്രാർ ഓഫ് കമ്പനീസിന് (RoC) നൽകിയ രേഖകൾ പ്രകാരം, ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യയുടെ ആകെ വരുമാനം 2025 സാമ്പത്തിക വർഷത്തിലെ 318 കോടി രൂപയിൽനിന്ന് 2026 സാമ്പത്തിക വർഷത്തിൽ 1,400 കോടി രൂപയിലധികമായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ ₹28 കോടിയിൽനിന്ന് നാലിരട്ടിയോളം വർധിച്ച് ₹103 കോടിയായി മാറി.
2025 സാമ്പത്തിക വർഷത്തിലാണ് ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചത്. കമ്പനിയുടെ ബിസിനസ്സിന്റെ 97 ശതമാനവും ആപ്പിൾ ഐഎൻസി, ആപ്പിൾ ഓപ്പറേഷൻസ് ഇന്റർനാഷണൽ തുടങ്ങിയ ആപ്പിളിന്റെതന്നെ ആഗോള പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. നിർമാണം, സംഭരണം, ആഗോള സേവനങ്ങൾ എന്നിവയിലാണ് കമ്പനി പിന്തുണ നൽകുന്നത്.
ഇതിൽ നിർമാണ മേഖലയിൽനിന്നുള്ള വരുമാനം മുൻവർഷത്തെ 282 കോടി രൂപയിൽനിന്ന് ഇരട്ടിയോളം വർധിച്ച് 2026 സാമ്പത്തിക വർഷത്തിൽ 520 കോടി രൂപയായി. മുൻവർഷം വരുമാനമൊന്നും ഇല്ലാതിരുന്ന സോഫ്റ്റ്‌വെയർ വികസനവും പ്രോജക്ട് മാനേജ്‌മെന്റ് സേവനങ്ങളുമാണ് പുതിയ സാമ്പത്തിക വർഷത്തിൽ വരുമാന വളർച്ചയ്ക്ക് കരുത്തായത്.
Content Highlights: Apple Operations India has significantly expanded its footprint by generating over ₹650 crore from software development alone in the 2026 fiscal year. Driven by this technological expansion and manufacturing growth, the company's total revenue surged past ₹1,400 crore with a fourfold increase in net profit.
Published: 26 Oct 2026, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented