മുംബൈ: ഡിജിറ്റല്‍ ഇടപാടുകള്‍ സാധുവാക്കുന്നതിനായി ബയോമെട്രിക് സംവിധാനമുള്‍പ്പെടെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി. ഇതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. 2026 ഏപ്രില്‍ ഒന്നുമുതലാണ് ഈ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാവുക.
ഇടപാടുകള്‍ സാധുവാക്കുന്നതിന് ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനം, സംശയകരമായ സാഹചര്യങ്ങളില്‍ അധികസുരക്ഷ, അതിര്‍ത്തികടന്നുള്ള ഇടപാടുകളിലെ സൂക്ഷ്മപരിശോധന എന്നിവയുമായി ബന്ധപ്പെട്ട് വിശദമായ നിര്‍ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്.
ഇതനുസരിച്ച് ഇന്ത്യക്കകത്തുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കെല്ലാം ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ കര്‍ശനമാക്കും. ഏതെല്ലാം രീതിയിലാവണമെന്ന് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ക്കു തീരുമാനിക്കാം. നിലവില്‍ എസ്എംഎസ് അടിസ്ഥാനമായുള്ള ഒടിപിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. പാസ്വേഡ്, എസ്എംഎസ് ഒടിപി, പിന്‍ നമ്പര്‍, കാര്‍ഡ് ഹാര്‍ഡ്വേര്‍, ടോക്കണ്‍ നമ്പര്‍, വിരലടയാളം അല്ലെങ്കില്‍ ആധാര്‍ അധിഷ്ഠിതമായതോ ഇടപാടുകള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങളുമായോ ബന്ധിപ്പിച്ചിട്ടുള്ള ബയോമെട്രിക് സംവിധാനം എന്നിവ ഇതിനായി ഉപയോഗിക്കാം. ഇതിലേതെങ്കിലുമൊരെണ്ണം മാറിക്കൊണ്ടിരിക്കുന്ന (ഡൈനാമിക്) രീതിയിലുള്ളതാകണം. ഇടപാടിനുപയോഗിക്കുന്ന സംവിധാനം കൈവശമുണ്ടെന്ന് ഉറപ്പാക്കുന്നതിനാണിത്. മുന്‍ഇടപാടുകളുടെ ചരിത്രംനോക്കി സംശയകരമായ രീതിയിലാണ് ഇടപാടുകളെങ്കില്‍, ടു ഫാക്ടര്‍ സംവിധാനത്തിനുപുറമേ അധിക സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താം. ഡിജിലോക്കര്‍ പ്ലാറ്റ്‌ഫോമും ഇതിനായി പ്രയോജനപ്പെടുത്താനാകും. വിദേശത്തേക്ക് ഓണ്‍ലൈന്‍ വഴി കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് 2026 ഒക്ടോബര്‍ ഒന്നിനകം അധികസുരക്ഷാസംവിധാനം നടപ്പാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
Content Highlights: The Reserve Bank of India has approved the use of biometric systems and other advanced technologies for secure digital transactions, effective April 1, 2026.
Published: 27 Sept 2025, 07:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented